നീറ്റ്, ജെഇഇ പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായി

നീറ്റ്, ജെഇഇ പരീക്ഷകൾക്കായുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. ആകെ 660 കേന്ദ്രങ്ങലാണ് പരീക്ഷയ്ക്കായി ഉണ്ടാകുക. പരീക്ഷയ്‌ക്കെത്തുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമായി മാസ്‌ക്, കൈയുറ, സാനിറ്റൈസർ, തെർമൽ സ്‌കാനർ എന്നിവ തയ്യാറായതായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു.
അതേസമയം, കൊവിഡ് കാലത്ത് പരീക്ഷ നടത്തുന്നതിനെതിരെ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ സുപ്രിംകോടതിയിൽ ഇന്ന് ഹർജി സമർപ്പിച്ചേക്കും. കോൺഗ്രസ് ഇന്ന് രാജ്യവ്യാപകപ്രക്ഷോഭത്തിനും ഒരുങ്ങുകയാണ്. സെപ്തംബർ ഒന്നാം തീയതി മുതൽ ആറാം തീയതി വരെയാണ് ജെഇഇ പരീക്ഷ.
നീറ്റ്, ജെഇഇ പരീക്ഷകൾ നടത്താൻ അനുമതി നൽകിക്കൊണ്ട് സുപ്രിംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് ചൂണ്ടിക്കാട്ടി കാരണത്താൽ സാധാരണ നിലയ്ക്ക് തുടരേണ്ട ജീവിതം മൊത്തത്തിൽ സ്തംഭിപ്പിക്കാനാകില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവ്.
Story Highlights – NEET, JEE
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here