Advertisement

ആലപ്പുഴയിൽ 286 പേർക്ക് കൊവിഡ്; കൊല്ലത്ത് 156 പേർക്ക് കൊവിഡ്

August 28, 2020
Google News 1 minute Read
Kasaragod Kollam covid update

ആലപ്പുഴ ജില്ലയിൽ 286 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19 പേർ വിദേശത്തുനിന്നും 37 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 227 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം ബാധിച്ചത്. രണ്ട് ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

കൊല്ലം ജില്ലയിൽ ഇന്ന് കൊവിഡ് ബാധയുണ്ടായത് 156 പേർക്കാണ്. ഇതിൽ 152 പേർക്കും രോഗം ഉണ്ടായത് സമ്പർക്കത്തിലൂടെയാണ്. വിദേശത്തു നിന്നും ഇതര സംസ്ഥാനത്ത് നിന്നും എത്തിയ രണ്ടു പേർക്ക് വീതം രോഗബാധ ഉണ്ടായി. ആലപ്പാട് പഞ്ചായത്തിൽ രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. കൊല്ലം നഗരസഭയിലും ഇന്ന് രോഗികളുടെ എണ്ണം കൂടുതലാണ്. 93 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights Kasaragod Kollam covid update

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here