ഓണക്കാലത്ത് വാഴയില കച്ചവടക്കാർ പ്രതിസന്ധിയിൽ

ഓണക്കാലത്തും രക്ഷയില്ലാതെ വാഴയില വിപണി. ഈ മേഖല ഏറ്റവും കൂടുതൽ ശക്തിപ്പെടുന്ന ഓണക്കാലത്തും കടുത്ത പ്രതിസന്ധിയിലാണ് കച്ചവടക്കാർ. കൊവിഡ് നിയന്ത്രണങ്ങളും ഓണാഘോഷങ്ങൾക്കുളള വിലക്കും കാര്യമായ തിരിച്ചടിയാണ് വാഴയില കച്ചവടക്കാർക്ക് നൽകിയത്.
Read Also : പ്ലാസ്റ്റിക്ക് ബാഗുകൾക്ക് പകരം സാധനങ്ങൾ പൊതിയാൻ വാഴയില; തെങ്ങോല സ്ട്രോയ്ക്കു ശേഷം വൈറലായി മറ്റൊരു വാർത്ത
വെങ്ങപ്പളളി സ്വദേശി കുഞ്ഞമ്പുവിന് വർഷങ്ങളായി ഇല കച്ചവടമാണ്. ഓണക്കാലമാണ് ഈ വിപണിയുടെ നല്ല കാലമെന്നാണ് കുഞ്ഞമ്പു പറയുന്നത്. 1500 കെട്ട് വരെ വാഴയില ഓണനാളുകളിൽ കുഞ്ഞമ്പു നൽകാറുണ്ട്. കുഞ്ഞമ്പുവിനെ പോലെയുള്ള കർഷകർ വറുതിക്കാലത്തെ നഷ്ടം നികത്തുന്നത് ഓണക്കാലത്തിലൂടെയാണ്. ഇന്നിപ്പോൾ ഓണം പടിവാതിൽക്കൽ എത്തിയിട്ടും ദിനം പ്രതി മൂന്നോ നാലോ കെട്ട് ഇല മാത്രമാണ് വിറ്റുപോകുന്നത്. ഹോട്ടലുകളിൽ ആളില്ലാത്തതും ഓണാഘോഷങ്ങൾക്ക് വിലക്കുളളതുമാണ് തിരിച്ചടിയായത്.
വാഴയിലയ്ക്ക് മാത്രമായി കൃഷിയിടം പാട്ടത്തിനെടുക്കുന്ന നിരവധി കച്ചവടക്കാരുണ്ട്. നേരിട്ട് ഇവരിൽ നിന്ന് ഇല വാങ്ങിയിരുന്ന മൊത്തക്കച്ചവടക്കാർ വിപണിയിൽ നിന്ന് പിന്മാറുന്നു. മുൻവർഷങ്ങളിൽ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചിരുന്നപ്പോൾ ഉണ്ടായിരുന്ന ആനുകൂല്യവും ഇത്തവണയില്ല.
Story Highlights – onam, banana leaves farmers