Advertisement

അതിരാവിലെ വാഴപ്പഴം കഴിക്കുന്നത് നല്ലതാണോ;അറിയാം ഗുണങ്ങളും ദോഷങ്ങളും

January 22, 2025
Google News 2 minutes Read

ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ ഒരു വാഴപ്പഴം കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്, എന്നാൽ അതുപോലെ ദോഷങ്ങളും ഇതിനുണ്ടെന്ന് നമ്മൾ അറിഞ്ഞിരിക്കണം.

Read Also: ബിഹാറിലെ ദലിത് പെണ്‍കുട്ടികള്‍ക്കായി പോരാടിയ സുധ വര്‍ഗീസിനെ അവതരിപ്പിച്ച സംവിധാന മികവ്; ഷൈനി ജേക്കബ് ബെഞ്ചമിന് സംസ്ഥാന പുരസ്‌കാരം


പഴത്തിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ഹൃദയത്തിന്റെയും , പേശികളുടെയും പ്രവർത്തനത്തിനും, കൂടാതെ പഴത്തിൽ അടങ്ങിയിരിക്കുന്ന ഷുഗർ ശരീരത്തിന് ഊർജ്ജം നൽകാനും ,നാരുകൾ മെച്ചപ്പെട്ട ദഹനപ്രക്രിയയ്ക്കും സഹായകരമാണ്. സോഡിയമോ കൊഴുപ്പോ അടങ്ങിയിട്ടില്ലാത്തതിനാൽ ഇത് എല്ലാ പ്രായക്കാർക്കും ഒരുപോലെ കഴിക്കാൻ സാധിക്കും.വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഫ്രക്ടോസ്, ഗ്ലൂക്കോസ്, സുക്രോസ് എന്നിവ ശരീരത്തിന് ഊർജ്ജം നൽകുന്നതിനാൽ രാവിലെ വ്യായാമത്തിനായി പോകുന്നതിന് മുൻപ് ഒരു ലഘുഭക്ഷണമായി ഇത് തിരഞ്ഞെടുക്കാവുന്നതാണ്.

രാവിലെ ഉണർന്ന് എഴുന്നേൽക്കുമ്പോൾ ശരീരത്തിന് ആവശ്യമായ പൊട്ടാസ്യം ലഭിക്കാനും ,രക്ത സമ്മർദ്ദം നിലനിർത്തുന്നതിനും, പേശികളുടെ ശരിയായ പ്രവർത്തനത്തിനും ഇത് കഴിക്കാവുന്നതാണ്. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹനം മെച്ചപ്പെടുത്താനും , അസിഡിറ്റി തടയാനും ഇത് സഹായിക്കും.

ശരീരത്തിന് ഗുണങ്ങൾ നൽകുന്നത് പോലെ ദോഷങ്ങളും ഇതിനുണ്ട്, വെറും വയറ്റിൽ പഴം കഴിക്കുമ്പോൾ പഞ്ചസാരയുടെ അളവ് കൂടുകയും ശരീരത്തിന് ക്ഷീണവും ,വിശപ്പും അനുഭവപ്പെടുകയും ചെയ്യും, കൂടാതെ അതിരാവിലെ കഴിക്കുന്നത് ശരീര ഭാരം കൂടാനും കാരണമാകും.


പഴം ശരിയായ രീതിയിൽ കഴിച്ചാൽ ശരീരത്തിന് അവ ഗുണകരം തന്നെയാണ് അതിനായി ഭക്ഷണത്തിന് ശേഷമോ അല്ലെങ്കിൽ ബദാം, വാൽനട്ട് ചിയ സീഡ് , ഓട്ട്സ് തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണത്തിനൊപ്പമോ കഴിക്കാം.

Story Highlights : Is it good to eat banana early in the morning; know the benefits and harms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here