ജെഇഇ, നീറ്റ് പരീക്ഷ നടത്തിപ്പിനെതിരെ ആറ് സംസ്ഥാനങ്ങൾ സുപ്രിംകോടതിയിൽ

ജെഇഇ, നീറ്റ് പരീക്ഷ നടത്തിപ്പിനെതിരെ ആറ് സംസ്ഥാനങ്ങൾ സുപ്രിംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി. പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, രാജ സ്ഥാൻ. ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. പരീക്ഷയ്ക്ക് അനുമതി നൽകിയ സുപ്രിംകോടതി വിധി പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
പരീക്ഷ നടത്തിപ്പുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, രാജ സ്ഥാൻ. ഛത്തീസ്ഗഢ്, പഞ്ചാബ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗം ചേർന്നിരുന്നു. രാജ്യത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്ന ഘട്ടത്തിൽ ജെഇഇ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച ആശങ്കയാണ് പ്രധാനമായും ഉയർന്നു വന്നത്. മാത്രമല്ല, പല സംസ്ഥാനങ്ങളിലും മഴ ശക്തമാകുന്നുണ്ട്. ഇത് വെള്ളപ്പൊക്കത്തിനുള്ള സാധ്യത തള്ളിക്കളയാനാവുന്നതല്ല. ഇതിനു പുറമേ പൊതു ഗതാഗത സംവിധാനം പല ഇടങ്ങളിലും പുനഃസ്ഥാപിച്ചിട്ടില്ല. ഇത് വിദ്യാർത്ഥികൾക്ക് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തുന്നതിന് പ്രതികൂല സാഹചര്യമൊരുക്കുമെന്നും മുഖ്യമന്ത്രിമാർ ആശങ്ക അറിച്ചിരുന്നു.
നിലവിൽ സെപ്റ്റംബർ 1 മുതൽ 6 വരെയാണ് ജെഇഇ പരീക്ഷ നടത്തുക. സെപ്റ്റംബർ 13നാണ് നീറ്റ് പരീക്ഷനടത്താൻ തീരുമാനിച്ചിരിക്കുന്നത്. 25 ലക്ഷം വിദ്യാർത്ഥികളാണ് പരീക്ഷക്കെത്തുന്നത്. ഇക്കാര്യത്തിൽ മുൻപ് കോൺഗ്രസും കൃത്യമായ നിലപാട് സ്വീകരിച്ചിരുന്നു. പരീക്ഷ മാറ്റിവയ്ക്കണമെന്ന് കോൺഗ്രസും ആവശ്യപ്പെട്ടിരുന്നു.
Story Highlights -six states in supreme court against JEE and NEET exam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here