ബ്ലാക്ക് പാന്തർ നായകൻ ഓർമയായി; മരണം 43ാം വയസിൽ

മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സ് സൂപ്പർ ഹീറോയായ ബ്ലാക്ക് പാന്തറിനെ വെള്ളിത്തിരയിൽ അനശ്വരമാക്കിയ ചാഡ്‌വിക് ബോസ്മാൻ അന്തരിച്ചു. കാൻസർ ബാധിതനായിരുന്നു. വെള്ളിയാഴ്ചയായിരുന്നു മരണം. 43 വയസായിരുന്നു.
ലോസ് ആഞ്ചലസിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. നാല് വർഷം മുൻപാണ് ചാഡ്‌വിക് ബോസ്മാന് കോളൻ കാൻസർ സ്ഥിരീകരിച്ചതെന്ന് കുടുംബം വ്യക്തമാക്കി. ഇദ്ദേഹം തന്റെ കാൻസർ ബാധയെക്കുറിച്ച് പൊതുസമൂഹത്തിനോട് പറഞ്ഞിരുന്നില്ല.
Read Also : മാർവൽ ഹീറോകളുടെ സൃഷ്ടാവ് സ്റ്റാൻ ലീ അന്തരിച്ചു
ഫ്രം മാർഷൽ ടു ഡ ഫൈവ് ബ്ലഡ്‌സ്, ഓഗസ്റ്റ് വിൽസൺസ് മാ റെയ്‌നീസ് ബ്ലാക്ക് ബോട്ടം, തുടങ്ങി നിരവധി സിനിമകളില്‍ കാൻസർ ബാധിതനായിരിക്കെ അഭിനയിച്ചു. തുടർച്ചയായി സർജറികൾക്കും കീമോ തെറാപ്പിക്കും ഇടയിലാണ് ഇദ്ദേഹം സിനിമകളിൽ അഭിനയിച്ചുകൊണ്ടിരുന്നത്. ബ്ലാക്ക് പാന്തറിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ചാഡ്‌വിക്കിന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആദരമാണെന്ന് കുടുംബം. ചാഡ്‌വിക് യഥാർത്ഥ പോരാളിയായിരുന്നെന്നും സ്ഥിരോത്സാഹിയായിരുന്നുവെന്നും കുടുംബം പുറത്തിറക്കിയ പ്രസ്താവനയിലുണ്ട്.
1976 നവംബർ 29ൽ ജനിച്ച ചാഡ് വിക് 42, ഗെറ്റ് അപ്, ഡ്രാഫ്റ്റ് ഡേ, ക്യാപ്റ്റൻ അമേരിക്ക സിവിൽ വാർ, മാർഷൽ, അവഞ്ചേഴ്‌സ് ഇൻഫിനിറ്റി വാർ, അവഞ്ചേഴ്‌സ് എൻഡ് ഗെയിം, 21 ബ്രിഡ്ജസ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ടെലിവിഷൻ സീരിയലുകളുടെയും ഭാഗമായി.
Story Highlights – black panther fame chadwick boseman passed away
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here