ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഫൈനലിന് ഇന്ന് തുടക്കം

flowers top singer grand finale begins

മലയാളികളുടെ ഇഷ്ട പരിപാടി ഫ്‌ളവേഴ്‌സ് ടോപ് സിംഗർ ഫൈനലിന് പൂരാട ദിനമായ ഇന്ന് തുടക്കം. രാത്രി എട്ട് മണിക്ക് പരിപാടി സംപ്രേഷണം ചെയ്യും. പ്രിയപ്പെട്ട കുട്ടിപ്പാട്ടുകാരുടെ കലാശപ്പോര് കാണാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ് പ്രേക്ഷകർ. തിരുവോണത്തിന് രാവിലെ ഒൻപത് മണിക്ക് തുടങ്ങുന്ന മെഗാ ഫൈനൽ മത്സരം പതിമൂന്നര മണിക്കൂർ നീണ്ടുനിൽക്കും.

രണ്ട് വർഷം മുൻപാണ് കുട്ടിപ്പാട്ടുകാർ മലയാളികളുടെ സ്വീകരണമുറികളിലെത്തുന്നത്. അന്ന് മുതൽ ഇന്നുവരെ അവരുടെ കളിചിരികൾക്കും പാട്ടിനുമൊപ്പം പ്രേക്ഷകരും സഞ്ചരിച്ചു. സ്വന്തം കുഞ്ഞിനെ എന്നോണം പ്രോത്സാഹിപ്പിച്ചു. പാട്ട് പോലെ അവരുടെ കുസൃതികളിലും മതിമറന്ന് ആസ്വദിച്ചു. പ്രായത്തിലെ ഇളപ്പം പാട്ടിലില്ല. കുറുമ്പുകാട്ടി വേദിയിലെത്തും, പാടുന്ന പാട്ടിനെ കുറിച്ച് പറയുമ്പോൾ, അതിവരെ കൊണ്ട് സാധിക്കുമോ എന്ന് തോന്നും. പാടിത്തുടങ്ങിയാൽ തഴക്കം വന്ന ഗായകരുടെ വഴക്കം. ഇതാണ് അവരെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാക്കിയത്.

ചെറിയ വായിലെ വലിയ വർത്തമാനങ്ങളും പരിപാടിയെ പ്രേക്ഷരിലേക്ക് അടുപ്പിച്ചു. മണിക്കൂറുകളുടെ കാത്തിരിപ്പ് അവസാനിക്കുന്നു. ഇവരിലൊരാളെ ഒന്നാമനായി തെരെഞ്ഞെടുക്കുന്നത് കടുപ്പമാണെന്നറിയാം. അതിലേറെ കടുപ്പമാണ് അവരെ കാണാതിരിക്കുന്നത്. ആരാകും ഒന്നാമനെന്ന് വരും ദിവസങ്ങളിൽ അറിയാം…

Story Highlights flowers top singer grand finale begins

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top