ശബരിമല നട ഇന്ന് തുറക്കും

ഓണനാളുകളിലെ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ച് മണിക്ക് ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ ക്ഷേത്ര നട തുറന്ന് ദീപങ്ങൾ തെളിക്കും. ഉത്രാടം, തിരുവേണം, അവിട്ടം, ചതയം ദിവസങ്ങളിൽ പൂജകൾ നടക്കും.

Read Also : ശബരിമല തീര്‍ത്ഥാടനം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്താന്‍ തീരുമാനം

സെപ്റ്റംബർ രണ്ടാം തീയതി വൈകീട്ട് 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. പതിവ് പോലെ ഓണസദ്യ ഉണ്ടാകും. എന്നാൽ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഇത്തവണയും ഭക്തർക്ക് പ്രവേശനം ഉണ്ടാവില്ല.

Story Highlights sabarimala opens today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top