‘സഡക് 2’ അസഹനീയമെന്ന് പ്രേക്ഷകരും നിരൂപകരും; ഐഎംഡിബിയിൽ ഏറ്റവും മോശം റേറ്റിങ്

Sadak 2 Lowest-rated IMDb

മഹേഷ് ഭട്ട് സംവിധാനം ചെയ്ത് മക്കളായ ആലിയ ഭട്ട്, പൂജ ഭട്ട് തുടങ്ങിയവർ അഭിനയിച്ച ‘സഡക് 2’ അസഹനീയമെന്ന് പ്രേക്ഷകരും നിരൂപകരും. സ്വജനപക്ഷപാതവുമായി ബന്ധപ്പെട്ട് മുൻപ് തന്നെ ആരാധകരുടെ വെറുപ്പ് സമ്പാദിച്ച ചിത്രം ഇപ്പോൾ ഐഎംഡിബിയിൽ ഏറ്റവും മോശം റേറ്റിങ് നേടി മറ്റൊരു നാണക്കേട് കൂടി കരസ്ഥമാക്കിയിരിക്കുകയാണ്. എന്നാൽ, ഇത് മാത്രമല്ല, ചിത്രത്തിൻ്റെ റേറ്റിങ് ഇടിയാൻ കാരണമെന്നാണ് നിരൂപകർ പറയുന്നു. സഡക് 2 തീർത്തും കാണാൻ കഴിയാത്തത്രയും അസഹനീയമായ ചലച്ചിത്രാവിഷ്കാരമാണെന്നാണ് വിവിധ നിരൂപകരുടെ അഭിപ്രായം.

9821 പേരാണ് ചിത്രത്തിനെ ഐഎംഡിബിയിൽ റേറ്റ് ചെയ്തത്. 10ൽ 1.1 ആണ് ചിത്രത്തിൻ്റെ റേറ്റിങ്. ഈയിടെ ആത്മഹത്യ ചെയ്ത ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിൻ്റെ മരണത്തിൽ പങ്കുണ്ടെന്ന് സംശയിക്കപ്പെടുന്ന മഹേഷ് ഭട്ടിനെതിരായ ദേഷ്യം നേരത്തെ ചിത്രത്തിൻ്റെ ടീസറിലും ട്രെയിലറിലുമൊക്കെ പ്രതിഫലിച്ചിരുന്നു. യൂട്യൂബ് ചരിത്രത്തിൽ തന്നെ ഏറ്റവുമധികം ഡിസ്‌ലൈക്കുകൾ (12 മില്ല്യൺ) നേടിയ വിഡിയോ ആയി സഡക് 2 ട്രെയിലർ മാറി.

Read Also : സ്വജനപക്ഷാപാതത്തിനെതിരെ സൈബർ ലോകം; സഡക് ടു ട്രെയിലർ നേടിയത് 2 മില്ല്യൺ ഡിസ്‌ലൈക്കുകൾ

സുശാന്ത് സിംഗ് രാജ്പുതിന്‍റെ ദുരൂഹ മരണത്തെ തുടര്‍ന്ന് സുശാന്തിനെ തരംതാഴ്ത്തുന്ന തരത്തിൽ ആലിയ ഒരു പരിപാടിയില്‍ സംസാരിക്കുന്ന വിഡിയോ വൈറലായിരുന്നു. ആരാണ് സുശാന്ത് എന്നായിരുന്നു ആലിയയുടെ ചോദ്യം. കൂടാതെ സുശാന്തിന്റെ മുൻ കാമുകിയായ റിയാ ചക്രവർത്തിക്ക് മഹേഷ് ഭട്ടുമായുള്ള ബന്ധവും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി.

ആലിയ ഭട്ട്, പൂജ ഭട്ട് എന്നിവർക്കൊപ്പം സഞ്ജയ് ദത്ത്, ആദിത്യ റോയ് കപൂർ തുടങ്ങിയവരാണ് സിനിമയിൽ അഭിനയിക്കുന്നത്. മഹേഷ് ഭട്ടിന്റെ സംവിധാനത്തിൽ പൂജാ ഭട്ടും സഞ്ജയ് ദത്തും പ്രധാന വേഷത്തിലെത്തി 1991ൽ ഇറങ്ങിയ സഡക് വലിയ വിജയമായിരുന്നു.

Story Highlights Sadak 2 Becomes Lowest-rated Film of All Time on IMDb

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top