കൊവിഡിനെപ്പറ്റി ഇറ്റാലിയൻ ചിത്രകാരൻ വാൾട്ടർ മൊളീനോയുടെ പ്രവചനം; വാർത്ത വ്യാജം [24 fact check]

walter molino coronavirus fact

-/മെറിൻ മേരി ചാക്കോ

കൊവിഡ് മഹാമാരിയെ കുറിച്ച് ഇറ്റാലിയൻ ചിത്രകാരനായ വാൾട്ടർ മൊളീനോ പ്രവചിച്ചിരുന്നുവെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. മൊളീനോ വരച്ച ചിത്രങ്ങൾ സഹിതമാണ് വാർത്ത പ്രചരിക്കുന്നത്. ഒറ്റ സീറ്റുള്ള ഗ്ലാസ് കവചങ്ങളുള്ള വാഹനങ്ങളിൽ ജനങ്ങൾ യാത്ര ചെയ്യുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

Read Also : കൊവിഡ് കാലത്ത് മാസ്‌ക് ധരിക്കാതെ ജോ ബൈഡനും കമല ഹാരിസും; ചിത്രങ്ങൾ പഴയത് [24 fact check]

കൊവിഡ് മഹാമാരിയെ കുറിച്ച് ഇറ്റാലിയൻ ചിത്രകാരനായ വാൾട്ടർ മൊളീനോ പ്രവചിചിരുന്നു, സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം ചിത്രങ്ങളിലൂടെ വ്യക്തമാക്കി എന്നിങ്ങനെയുള്ള അവകാശവാദത്തോടെയാണ് പ്രചാരണം. കൊവിഡ് കാലത്ത് ഈ ഗതാഗത രീതികൾ പരീക്ഷിക്കാം, ഒറ്റ സീറ്റുള്ള വാഹനങ്ങൾ നിരത്തുകളിൽ അണിനിരക്കും എന്നിങ്ങനെയുള്ള തലക്കെട്ടിലാണ് ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരിക്കുന്നത്. ഈമാസം 5 നാണ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. 370 ലധികം തവണ ഷെയർ ചെയ്യപ്പെട്ട ചിത്രങ്ങൾക്ക് കൊവിഡ് കാലവുമായി യാതൊരു ബന്ധവുമില്ല എന്നതാണ് യാഥാർത്ഥ്യം. വസ്തുത പരിശോധിക്കാം.

Read Also : കൊവിഡ് കാലത്ത് എൻട്രൻസ് പരീക്ഷ മാറ്റിവയക്കണമെന്ന ആവശ്യവുമായി പ്രചരിക്കുന്ന ചിത്രം വ്യാജം [24 fact check]

58 വർഷങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 1962ൽ , ഇറ്റാലിയൻ കോമിക് ആർട്ടിസ്റ്റ് ആയ വാൾട്ടർ മൊളീനോ വരച്ച ചിത്രങ്ങളാണിത്. LIFE IN 2022 എന്ന ക്യാപ്ഷനോടെയുള്ള ചിത്രം ഇറ്റാലിയൻ പത്രങ്ങളും പ്രസിദ്ധീകരിച്ചു. വലിയ നഗരങ്ങളിലെ ട്രാഫിക് ഒഴിവാക്കാൻ മൊളീനോ ഡിസൈൻ ചെയ്ത വാഹനങ്ങളുടെ ചിത്രമാണ് യഥാർത്ഥത്തിൽ ഇത്. തിരക്കേറിയ നഗരങ്ങളിൽ ഒരാൾക്ക് മാത്രം യാത്ര ചെയ്യാവുന്ന ഇത്തരം വാഹനങ്ങൾ ഗതാഗതം സുഗമമാക്കും എന്ന വിവരണത്തോടെയാണ് ചിത്രങ്ങൾ അന്ന് പ്രസിദ്ധീകരിച്ചത്. ഈ ചിത്രങ്ങളാണ് കൊവിഡ് കാലവുമായി ബന്ധപ്പെടുത്തി പ്രചരിക്കുന്നത്. ചിത്രങ്ങൾക്ക് കൊവിഡ് കാലവുമായി യാതൊരു വിധ ബന്ധവുമില്ല എന്നതാണ് യഥാർത്ഥ്യം.

Story Highlights – walter molino predicted about coronavirus fact check

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top