കൊവിഡ് കാലത്ത് മാസ്‌ക് ധരിക്കാതെ ജോ ബൈഡനും കമല ഹാരിസും; ചിത്രങ്ങൾ പഴയത് [24 fact check]

/-പ്രിയങ്ക രാജീവ്
അമേരിക്കൻ തെരഞ്ഞെടുപ്പ് പ്രചാരണവേളയിൽ മാസ്‌ക് ധരിക്കാത്ത അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് സ്ഥാനാർഥിയും ഇന്ത്യൻ വംശജയുമായ കമല ഹാരിസിന്റെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അമേരിക്കൻ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ചൂടേറിയ പ്രചാരണ പരിപാടികളുമായി ആണ് ജോ ബൈഡനും കമല ഹാരിസും വോട്ടർമാർക്ക് മുന്നിലെത്തുന്നത്. എന്നാൽ വ്യാജമാർ കൊവിഡിനെ മറയാക്കി പ്രചാരണ പരിപാടികളുടെ പൊലിമ നഷ്ടപ്പെടുത്തുകയാണ്.
Read Also : കൊവിഡ് കാലത്ത് എൻട്രൻസ് പരീക്ഷ മാറ്റിവയക്കണമെന്ന ആവശ്യവുമായി പ്രചരിക്കുന്ന ചിത്രം വ്യാജം [24 fact check]
തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ സാമൂഹിക അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും ആണ് അവർ എത്തിയതെന്നാണ് വ്യാജപ്രചാരണം. ‘കാഴ്ചയിൽ ഇവർക്ക് മാസ്‌കുകൾ ഇല്ല, പിന്നെ എന്തുകൊണ്ട് ഞങ്ങൾ മാസ്‌ക് ധരിക്കണം’ എന്ന തലക്കെട്ടോടെയാണ് ചിത്രം വൈറലാകുന്നത്.

24 ഫാക്ട് ചെക്ക് ടീമിന്റെ അന്വേഷണത്തിൽ ചിത്രം മാർച്ച് ഒമ്പതിന് എടുത്തതാണ് എന്ന് വ്യക്തമായി. അമേരിക്കയിൽ കൊവിഡ് പ്രതിരോധ നടപടികൾ തുടങ്ങുന്നതിന് മുൻപുള്ള ദൃശ്യമാണിത്. ഗൂഗിൾ റിവേഴ്‌സ് ഇമേജിന്‌ടെ സഹായത്തോടെ നടത്തിയ പരിശോധനയിൽ മിഷിഗനിൽ മാർച്ച് 9ന് നടന്ന ഒരു രാഷ്ട്രീയ പരിപാടിയുടെ ചിത്രങ്ങളാണിത് എന്നും തെളിഞ്ഞു.
മാർച്ചിൽ അമേരിക്കയിൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഏപ്രിൽ മാസത്തിലാണ് രാജ്യത്തെ പൊതുജനാരോഗ്യ സംഘടന പൊതുജനങ്ങൾക്കായി മാസ്‌ക് ശുപാർശ ചെയ്തത്.
Story Highlights – fact check, 24 fact check, joe biden, kamala haris
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here