Advertisement

വളർത്തുസിംഹത്തിന്റെ ആക്രമണത്തിൽ വന്യജീവി സംരക്ഷണ പ്രവർത്തകൻ വെസ്റ്റ് മാത്യൂസൺ കൊല്ലപ്പെട്ടു

August 29, 2020
Google News 2 minutes Read

ദക്ഷിണാഫ്രിക്കൻ വന്യജീവി സംരക്ഷണ പ്രവർത്തകൻ വെസ്റ്റ് മാത്യൂസൺ വളർത്തുസിംഹത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി കുടുംബം. ബുധനാഴ്ച ദക്ഷിണാഫ്രിക്കയിലെ ലിംപോപോ പ്രവിശ്യയിൽ മാത്യൂസണിന്റെ ഉടമസ്ഥതയിലുള്ള ലയൺ ട്രീ ടോപ്പ് ലോഡ്ജിനു സമീപത്തുവെച്ചായിരുന്നു സംഭവം.

മാത്യൂസൺ വളർത്തിയ വൈറ്റ് ലയൺ വിഭാഗത്തിൽപ്പെട്ട സിംഹമാണ് അദ്ദേഹത്തെ ആക്രമിച്ചു കൊലപ്പെടുത്തിയത്. സിംഹങ്ങളെ ചെറുപ്പകാലം മുതൽ സംരക്ഷിച്ച് വളർത്തിയത് അങ്കിൾ വെസ്റ്റ് എന്നറിയപ്പെടുന്ന വെസ്റ്റ് മാത്യൂസൺ ആയിരുന്നു. എന്നാൽ, സിംഹങ്ങളോട് വളരെയടുപ്പം പുലർത്തിയുന്ന അദ്ദേഹത്തിന് അപ്രതീക്ഷിതമായാണ് ആക്രമണം ഏൽക്കേണ്ടി വന്നത്.

മാത്യുസണിനെ ആക്രമിക്കുന്നതിനിടയിൽ ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അക്രമണത്തിൽ നിന്ന് പരമാവധി അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്ന് ഭാര്യ ഗിൽ പറഞ്ഞു. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നുവെന്നും ഭാര്യ കൂട്ടിച്ചേർത്തു.

മാത്രമല്ല, ആക്രമണകാരികളായ സിംഹങ്ങളെ താൽക്കാലിക കേന്ദ്രത്തിലേക്ക് മാറ്റിയതായും പിന്നീട് ഉചിതമായ സ്ഥലത്തേക്ക് മാറ്റുമെന്നും കുടുംബം വ്യക്തമാക്കി.

Story Highlights -West Mathewson, a wildlife conservation activist, was killed in a lion attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here