100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കും: മുഖ്യമന്ത്രി

cm pinarayi vijayan

100 ദിവസത്തിനുള്ളില്‍ 100 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് അടുത്ത 100 ദിവസങ്ങളില്‍ പൂര്‍ത്തീകരിക്കുന്നതും, തുടക്കം കുറിക്കാനാകുന്നതുമായി കര്‍മ പദ്ധതി പ്രഖ്യാപിക്കുകയാണെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

എല്ലാവരും സ്‌നേഹത്തില്‍, സമാധാനത്തില്‍, സമൃദ്ധിയില്‍, സന്തോഷപൂര്‍വം കഴിയുന്ന കാലത്തെക്കുറിച്ചുള്ള സങ്കല്‍പം യാഥാര്‍ത്ഥ്യമാക്കണമെങ്കില്‍ ക്രിയാത്മകമായ ഇടപെടലും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും വേണം.

ദീര്‍ഘകാലാടിസ്ഥാനത്തിലും ഹൃസ്വകാലാടിസ്ഥാനത്തിലുമുള്ള പ്രവര്‍ത്തന പദ്ധതിയും വേണം. ഈ ലക്ഷ്യം മുന്‍നിര്‍ത്തി ക്ഷേമപദ്ധതികളും വികസന പദ്ധതികളും നടപ്പിലാക്കുമെന്നാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ നല്‍കിയ വാഗ്ദാനം. അത് ഒന്നൊന്നായി പാലിച്ചുവരികയാണ്. നടപ്പില്‍ വരുത്തിയ കാര്യങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് എല്ലാ വര്‍ഷവും സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights 100 projects within 100 days

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top