‘മഹാബലിയാണ് ഹീറോ’; വാമന ജയന്തി ആശംസിച്ച കേജ്‌രിവാളിന് പൊങ്കാലയിട്ട് മലയാളികൾ

വാമന ജയന്തി ആശംസിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് പൊങ്കാലയിട്ട് മലയാളികൾ. ഫേസ്ബുക്കിലും ട്വിറ്ററിലും പങ്കുവച്ച പോസ്റ്റിലാണ് കേജ്‌രിവാൾ വാമന ജയന്തി ആശംസ അറിയിച്ചത്. മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന വാമനന്റെ ചിത്രവും പോസ്റ്റിനൊപ്പം പങ്കുവച്ചിരുന്നു. പോസ്റ്റിനു താഴെ മലയാളികളുടെ പൊങ്കാല കമന്റ് നിറഞ്ഞു.

‘വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരത്തിന്റെ ജന്മവാർഷിക ദിനത്തിൽ നിങ്ങൾക്കെല്ലാവർക്കും ആശംസകൾ. മഹാവിഷ്ണുവിന്റെ അനുഗ്രഹം നിങ്ങൾക്കെല്ലാവർക്കും ഉണ്ടാകട്ടെ’, എന്നായിരുന്നു കേജ്‌രിവാളിന്റെ പോസ്റ്റ്. എന്നാൽ തങ്ങൾ ഓണമാണ് ആഘോഷിക്കുന്നതെന്നായിരുന്നു മലയാളികളുടെ കമന്റ്. മഹാബലിയാണ് തങ്ങളുടെ ഹീറോയെന്നും കമന്റ് വന്നു.

നാലുവർഷം മുൻപ് അമിത് ഷാ പങ്കുവച്ച അതേ ചിത്രമാണ് ഇക്കുറി കേജ്‌രിവാളും പങ്കുവച്ചിരിക്കുന്നത്. ഓണം വാമനജയന്തിയാണെന്ന സംഘപരിവാർ പ്രചാരണങ്ങൾക്ക് പിന്നാലെയായിരുന്നു അമിത്ഷാ അന്ന് വാമനജയന്തി ആശംസിച്ചത്. വാമനജയന്തി പോസ്റ്റിന് അമിത് ഷായും മലയാളികളുടെ പൊങ്കാല ഏറ്റുവാങ്ങിയിരുന്നു.

Story Highlights Maveli, Onam, Vamanan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top