യുഎഇയിൽ കൊവിഡ് കണക്കുകൾ ഉയരുന്നു; ഐപിഎൽ മാറ്റിവെക്കണമെന്ന ആവശ്യവുമായി ബിസിസിഐക്ക് വക്കീൽ നോട്ടീസ്

BCCI IPL 2020 COVID-19

ഐപിഎൽ മാറ്റിവെക്കണമെന്ന ആവശ്യവുമായി ബിസിസിഐക്ക് വക്കീൽ നോട്ടീസ്. യുഎഇയിൽ കൊവിഡ് കണക്കുകൾ ഉയരുന്നതിൻ്റെ സാഹചര്യത്തിൽ ഇപ്പോൾ ഐപിഎൽ നടത്തുന്നത് അപകടം പിടിച്ചതാവുമെന്നും ലീഗ് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ട് മുംബൈ സ്വദേശിയായ രവി നായർ എന്ന ആക്ടിവിസ്റ്റാണ് ബിസിസിഐക്ക് വക്കീൽ നോട്ടീസ് അയച്ചത്.

Read Also : ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലിറങ്ങാൻ വൈകും; മത്സരക്രമം പരിഷ്കരിക്കാനൊരുങ്ങി ബിസിസിഐ

“ഒരു ക്രിക്കറ്റ് പ്രേമി എന്ന നിലയിൽ, ഈ സീസണിൽ ഐപിഎൽ നടത്താൻ യുഎഇ അനുയോജ്യമാണെന്ന് ഇന്ത്യൻ സർക്കാരും ബിസിസിഐയും ചിന്തിക്കുന്നത് എന്നെ ലജ്ജിപ്പിക്കുന്നു. താരങ്ങളുടെ സുരക്ഷക്ക് പ്രാധാന്യം കല്പിക്കാതെയാണ് സർക്കാർ ഈ നീക്കത്തിന് അനുമതി നൽകിയത്. ഇത്. ഓരോ പൗരനും ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ ലംഘനമാണ്.”- പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കൂടി അയച്ച 5 പേജുള്ള കത്തിൽ അദ്ദേഹം പറയുന്നു.

പേസർ ദീപക് ചഹാർ, ബാറ്റ്സ്മാൻ ഋതുരാജ് ഗെയ്ക്‌വാദ് എന്നീ സിഎസ്കെ താരങ്ങൾക്കാണ് കൊവിഡ് ബാധിച്ചത്. ഇവർക്കൊപ്പം മറ്റ് 11 ടീം അംഗങ്ങൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ചെന്നൈയുടെ ക്വാറൻ്റീൻ ഒരാഴ്ചത്തേക്ക് കൂടി നീട്ട്ടി. രോഗബാധ സ്ഥിരീകരിച്ചവരെ പ്രത്യേകം ഐസൊലേറ്റ് ചെയ്തു. 14 ദിവസത്തിനു ശേഷം ഇവർക്ക് വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തും. ഇതിൽ നെഗറ്റീവ് ആയാലേ ഇവർ ടീമിനൊപ്പം ചേരൂ.

Read Also : കാലാവസ്ഥയും ഉയരുന്ന കൊവിഡ് കണക്കുകളും; ഐപിഎൽ സമയക്രമം വൈകുന്നു

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. മൂന്ന് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights BCCI urged to scrap IPL 2020 in the wake of increasing COVID-19 cases

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top