ചെന്നൈ സൂപ്പർ കിംഗ്സ് കളത്തിലിറങ്ങാൻ വൈകും; മത്സരക്രമം പരിഷ്കരിക്കാനൊരുങ്ങി ബിസിസിഐ

BCCI make changes schedule

ഐപിഎലിൽ ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ മത്സരങ്ങൾ വൈകുമെന്ന് റിപ്പോർട്ട്. ക്യാമ്പിൽ കൊവിഡ് ബാധിച്ചതിനാലും സുപ്രധാന താരങ്ങളിൽ ഒരാളായ സുരേഷ് റെയ്ന കൊവിഡ് നാട്ടിലേക്ക് മടങ്ങിയതിനാലും ചെന്നൈക്ക് ഉടൻ കളത്തിലിറങ്ങുക ബുദ്ധിമുട്ടാവുമെന്ന് ബിസിസിഐ കണക്കുകൂട്ടുന്നു. അതുകൊണ്ട് തന്നെ ലീഗ് ആരംഭിച്ച് കുറച്ച് ദിവസങ്ങൾക്കു ശേഷം മാത്രം ചെന്നൈയുടെ മത്സരങ്ങൾ ഷെഡ്യൂൾ ചെയ്യാമെന്നാണ് ബിസിസിഐയുടെ തീരുമാനം.

Read Also : ക്യാമ്പിൽ കൊവിഡ് പടർന്നു; അമ്മാവൻ കൊല്ലപ്പെട്ടു; റെയ്ന നാട്ടിലേക്ക് മടങ്ങിയത് ഇക്കാരണങ്ങൾ കൊണ്ട്

യുഎഇയിലെത്തി 7 ദിവസത്തെ ക്വാറൻ്റീൻ ഈ മാസം 28ന് അവസാനിക്കേണ്ടതായിരുന്നു. ഇതിനിടെയാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ ചെന്നൈ ടീമിന് 7 ദിവസത്തേക്ക് കൂടി ക്വാറൻ്റീൻ നിർദ്ദേശിച്ചു. ഇതോടൊപ്പം, കൊവിഡ് ബാധ സ്ഥിരീകരിച്ച താരങ്ങൾ 14 ദിവസത്തെ ക്വാറൻ്റീനും വിധേയരാവണം. ഇതൊക്കെക്കഴിഞ്ഞ് ചെന്നൈക്ക് തയ്യാറെടുപ്പിനായി മറ്റ് ടീമുകളെക്കാൾ കുറച്ച് സമയമേ ലഭിക്കൂ. അതുകൊണ്ട് അവരുടെ മത്സരങ്ങൾ വൈകിത്തുടങ്ങാം എന്ന് ബിസിസിഐ ആലോചിക്കുകയാണ്.മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിംഗ്സ് ടീമുകൾ തമ്മിൽ ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുമെന്നത് ഏറെക്കുറെ ഉറപ്പായിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇതുൾപ്പെടെ ബിസിസിഐ മാറ്റും. മുംബൈക്കെതിരെ മറ്റേതെങ്കിലും ക്ലബാവും ഉദ്ഘാടന മത്സരത്തിൽ പോരടിക്കുക.

Read Also : കാലാവസ്ഥയും ഉയരുന്ന കൊവിഡ് കണക്കുകളും; ഐപിഎൽ സമയക്രമം വൈകുന്നു

പേസർ ദീപക് ചഹാർ, ബാറ്റ്സ്മാൻ ഋതുരാജ് ഗെയ്ക്‌വാദ് എന്നീ താരങ്ങൾക്കാണ് കൊവിഡ് ബാധിച്ചത്. ഇവർക്കൊപ്പം മറ്റ് 11 അംഗങ്ങൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. മൂന്ന് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights BCCI to make changes to the schedule

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top