പള്ളിത്തർക്കത്തിൽ കോടതി വിധി അട്ടിമറിക്കാൻ ശ്രമമെന്ന് ഓർത്തഡോക്‌സ് സഭ

യാക്കോബായ- ഓർത്തഡോക്‌സ് പള്ളി തർക്കം നിലനിൽക്കുന്ന പളളികളിൽ കോടതിവിധി അട്ടിമറിക്കാൻ സർക്കാരിനുമേൽ സമ്മർദമെന്ന് ഓർത്തഡോക്‌സ് സഭ. ഓർഡിനൻസ് പുറപ്പെടുവിക്കാൻ യാക്കോബായ വിഭാഗം സമ്മർദം ചെലുത്തുകയാണെന്നാണ് ആരോപണം.
Read Also : കോതമംഗലം പള്ളിത്തർക്കം; വിധി നടപ്പാക്കുന്നതിന് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ
ഈ നിയമനിർമാണത്തിന് സർക്കാർ തയാറാവരുതെന്ന് സഭാ വക്താവ് ഫാദർ ജോൺസ് എ കോനാട്ട് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഉപവാസം നടത്തുന്നുണ്ട്. പൊതുസമൂഹം മുഴുവൻ ഇതിനെ എതിർക്കണമെന്നും നീതിന്യായ വ്യവസ്ഥക്ക് ഒപ്പം നിയമനിർമാണം നിൽക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു. മറിച്ച് സംഭവിച്ചാൽ അരാജകത്വമായിരിക്കും സംഭവിക്കുക.
കോടതിവിധി നടപ്പാക്കാൻ ഇടപെടൽ വേണമെന്നും ഓർത്തഡോക്‌സ് സഭ ആവശ്യപ്പെട്ടു. പളളി തർക്കത്തിൽ ഓർഡിനൻസ് വേണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടിരുന്നു.
Story Highlights – yacobite, orthadox
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here