കൊച്ചി മെട്രോ ഏഴാം തിയതി മുതൽ സർവീസ് പുനരാരംഭിക്കും

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിർത്തിവച്ച കൊച്ചി മെട്രോ സെപ്റ്റംബർ ഏഴ് മുതൽ സർവീസ് ആരംഭിക്കും. കേന്ദ്ര സർക്കാർ അൺലോക്ക് നാലിൽ മെട്രോ സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകിയതോടെയാണ് മാസങ്ങൾ നീണ്ട അടച്ചിടലിന് ശേഷം മെട്രോ സർവീസ് പുനരാരംഭിക്കുന്നത്.
രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങിയതോടെ സെപ്റ്റംബർ ഇരുപത്തിമൂന്നിനാണ് മെട്രോ സർവീസുകൾ നിർത്തിവെച്ചത്. രാജ്യത്ത് മെട്രോ സർവീസുകൾ പുനരാരംഭിക്കുന്ന സെപ്റ്റംബർ ഏഴിന് തന്നെ കൊച്ചി മെട്രോയും സർവിസുകൾ പുനരാരംഭിക്കും. സർവീസ് ആരംഭിക്കുമ്പോൾ ഇരുപത് മിനിറ്റിന്റെ ഇടവേളകളിലായിരിക്കും ട്രെയിനുകൾ സ്റ്റേഷനുകളിലെത്തുക. രാവിലെ ഏഴ് മുതൽ എട്ട് വരെയായിരിക്കും സർവീസ്.
Read Also : കൊച്ചി മെട്രോ സർവീസ് ഉടൻ പുനഃരാരംഭിക്കും
നേരത്തെ രാവിലെ ആറിനാണ് സർവീസ് തുടങ്ങിയിരുന്നത്. എന്നാൽ ഓരോ സ്റ്റേഷനിലും ട്രെയിനുകൾ നിർത്തിയിടുന്ന സമയം വർധിപ്പിച്ചിട്ടുണ്ട്. ഇരുപത് സെക്കൻഡ് ആണ് സ്റ്റേഷനുകളിൽ ട്രെയിനുകൾ നിരത്തിയിടുക. സർവീസ് തുടങ്ങുന്ന ആലുവയിലും അവസാനിക്കുന്ന തൈക്കുടത്തും അഞ്ച് മിനിറ്റ് നിർത്തിയിടും. സുരക്ഷിത യാത്ര ഉറപ്പ് വരുത്തുന്നതിനുള്ള നടപടികൾ പാലിച്ചായിരിക്കും സർവീസ് തുടങ്ങുന്നതെന്ന് കെ എം ആർ എൽ അറിയിച്ചു. യാത്രക്കാർ കൂടുതൽ ഉള്ള സമയങ്ങളിൽ ട്രെയിനുകളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനമുണ്ട്.
Story Highlights – cochi metro, lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here