Advertisement

ലൈഫ് മിഷൻ പദ്ധതി; ഫയലുകൾ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് വീണ്ടും ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി

August 30, 2020
Google News 1 minute Read

വടക്കാഞ്ചേരി റെഡ്ക്രസന്റ്-ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് വീണ്ടും ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. പത്തുദിവസം മുൻപ് നോട്ടീസ് നൽകിയെങ്കിലും രേഖകൾ കൈമാറാത്ത സാഹചര്യത്തിലാണ് വീണ്ടും നൽകിയിരിക്കുന്നത്.

റെഡ്ക്രസന്റ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗങ്ങളുടെ മിനിറ്റ്സുകൾ നൽകണമെന്നാണ് എൻഫോഴ്സ്മെന്റിന്റെ പ്രധാന ആവശ്യം. വിദേശ ഏജൻസിയിൽ നിന്നു സാമ്പത്തിക സഹായം വാങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി വാങ്ങിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

അതേസമയം, വടക്കാഞ്ചേരി പാർപ്പിട നിർമാണ പദ്ധതിയിൽ നടന്ന അഴിമതിയുടെ രേഖകൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നശിപ്പിച്ചതായി അനിൽ അക്കര എം.എൽ.എ പറഞ്ഞു. ടൗൺ പ്ലാനർ നൽകിയ നിബന്ധനകൾ പാലിച്ചല്ല നിർമാണം. ഫോൺ വഴിയുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി യൂണിടാക്കിന് കൈമാറിയത്. മുഖ്യമന്ത്രി കള്ളനാണെന്നും എവിടെ വച്ചു കണ്ടാലും മുഖത്തു നോക്കി വിളിക്കുമെന്നും അനിൽ അക്കര പറഞ്ഞു.

Story Highlights life mission

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here