പ്രസ്താവന പിൻവലിച്ചിട്ടില്ല; മാസ് റിപ്പോർട്ട് ചെയ്ത് പോസ്റ്റ് കളഞ്ഞതാണ്: വിശദീകരണവുമായി രശ്മി ആർ നായർ

resmi nair instagram post

പിഎസ്‌സി ഉദ്യോഗാർത്ഥി അനു ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ വിവാദ പ്രസ്താവന പിൻവലിച്ചിട്ടില്ലെന്ന് രശ്മി ആർ നായർ. ഫേസ്ബുക്ക് പ്രൊഫൈലിലെ പ്രസ്താവന വിവാദമായതിനെ തുടർന്ന് അപ്രത്യക്ഷമായിരുന്നു. ഇതേ തുടർന്നാണ് ഇൻസ്റ്റഗ്രാമിലൂടെ രശ്മി വിശദീകരണവുമായി എത്തിയത്.

“ഇരുപത്തിയെട്ടു വയസ്സായിട്ടും തൊഴിലെടുക്കാൻ മടികൊണ്ടു പിഎസ്‌സി ലിസ്റ്റും നോക്കി ഇരിക്കുന്നവർ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്’ എന്നൊരു ഒരു പ്രസ്താവന ഞാൻ നടത്തിയിരുന്നു. ആ പ്രസ്താവന നടത്തിയ ഫേസ്ബുക് പോസ്റ്റ് മാസ് റിപ്പോർട് ചെയ്തു ഫേസ്ബുക്കിൽ നിന്നും റിമൂവ് ചെയ്ത എന്നതിനർത്ഥം ഞാൻ ആ പ്രസ്താവനയിൽ നിന്നും പിറകോട്ടു പോയി എന്നതല്ല. എന്റെ പൊതു വിഷയങ്ങളിൽ ഉള്ള അഭിപ്രായങ്ങൾ പൂർണ്ണമായും വ്യക്തിപരമാണ്. അതിൽ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ സംഘടനയ്ക്കോ സ്ഥാനമില്ല. ഞാൻ മേൽപ്പറഞ്ഞ പ്രസ്താവനയിൽ ഉറച്ചു നിൽക്കുന്നു.’- ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ രശ്മി പറയുന്നു.

Read Also : ചെറുപ്പക്കാരന്റെ ആത്മഹത്യയിൽ പ്രതികൾ മുഖ്യമന്ത്രിയും പിഎസ്‌സിയും: രൂക്ഷ വിമർശനവുമായി ഷാഫി പറമ്പിൽ

28 വയസ്സായിട്ടും പണിക്കൊന്നും പോകാതെ പിഎസ്‌സി റാങ്ക് ലിസ്റ്റും നോക്കി ഇരിക്കുന്നവരൊക്കെ ആത്മഹത്യ ചെയ്യുന്നതാണ് നല്ലതെന്നാണ് എന്റെ ഒരിത്. ഒന്നാമതെ ഭൂമിയില്‍ ഓക്‌സിജന്‍ കുറവാണ് വെറുതെ എന്തിനാണ് അത് പാഴാക്കുന്നത്’ എന്നായിരുന്നു രശ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് വ്യാപകമായി വിമർശിക്കപ്പെട്ടു. ഇതിനു ശേഷമാണ് പോസ്റ്റ് അപ്രത്യക്ഷമായത്.

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിന്റെ മനോവിഷമത്തിൽ തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശി അനുവാണ് ജീവനൊടുക്കിയത്. ഇക്കഴിഞ്ഞ സിവിൽ എക്‌സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 77 ആം റാങ്കുകാരനായിരുന്നു അനു. ജൂൺ 19ാം തീയതിയാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതിൽ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് അച്ഛൻ സുകുമാരൻ പറഞ്ഞു. ജോലിയില്ലാത്തതിൽ ദുഃഖമുണ്ടെന്ന് അനുവിന്റെ ആത്മഹത്യ കുറിപ്പിലും വ്യക്തമാക്കിയിരുന്നു.

Story Highlights resmi r nair instagram post

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top