വൈദ്യുതി പോസ്റ്റിന് മുകളിൽ കയറിയ പാമ്പ് ഷോക്കേറ്റ് ചത്തു

ഇലക്ട്രിക് പോസ്റ്റിന് മുകളിൽ ഇഴഞ്ഞുകയറിയ പെരുമ്പാമ്പ് ഷോക്കേറ്റ് ചത്തു. പാലക്കാട് ഷൊർണൂർ കുളപ്പുള്ളി തൃപ്പുറ്റ ക്ഷേത്രത്തിന് സമീപമാണ് സംഭവമുണ്ടായത്.
Read Also : പൂട്ടിയിട്ട സ്വർണക്കടയിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു; വിഡിയോ
ഇന്നലെ രാവിലെയാണ് പോസ്റ്റിന് മുകളിൽ പാമ്പിനെ കണ്ടത്. നാട്ടുകാർ അറിയിച്ചത് അനുസരിച്ചെത്തിയ കെഎസ്ഇബി അധികൃതർ പരിശോധിച്ച് പാമ്പ് ഷോക്കേറ്റ് ചത്തതാണെന്ന് ഉറപ്പാക്കി. പോസ്റ്റിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് പാമ്പിന്റെ ജഡം താഴെയിറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് കെഎസ്ഇബി അധികൃതർ. പിന്നീട് വനം വകുപ്പ് ഉദ്യോസ്ഥരെ എത്തിച്ചാണ് പാമ്പിനെ താഴെയിറക്കിയത്. പാമ്പിന്റെ ജഡം വനം വകുപ്പ് അധികൃതർ പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കി.
Story Highlights – python died, electric shock
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here