Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 86 പേര്‍ക്ക്

August 31, 2020
Google News 2 minutes Read
covid kottayam

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 86 പേര്‍ക്കാണ്. ഇതില്‍ 84 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. രണ്ടു പേര്‍ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരാണ്.

സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 14 പേര്‍ക്ക് ബാധിച്ചു. എരുമേലി, മാടപ്പള്ളി, പാമ്പാടി, വാഴപ്പള്ളി, വാഴൂര്‍-6 വീതം, കാഞ്ഞിരപ്പള്ളി, പനച്ചിക്കാട്, മീനടം, കൂരോപ്പട-4 വീതം, തിരുവാര്‍പ്പ്-3 എന്നിവയാണ് രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റു സ്ഥലങ്ങള്‍.

ജില്ലയില്‍ ഇന്ന് 96 പേര്‍ രോഗമുക്തരായി. നിലവില്‍ 1475 പേര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. ഇതുവരെ 3992 പേര്‍ക്ക് രോഗം ബാധിച്ചു. ഇതില്‍ 2514 പേര്‍ രോഗമുക്തരായി. ആകെ 15034 പേര്‍ ജില്ലയില്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്.

Story Highlights covid confirmed 86 people In Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here