ജമ്മു കശ്മീരില്‍ സൈനിക വാഹനത്തിന് നേരെ ഗ്രനേഡ് ആക്രമണം; ആറു പ്രദേശവാസികള്‍ക്ക് പേര്‍ക്ക് പരുക്ക്

ജമ്മുകശ്മീരില്‍ സൈനിക വാഹനത്തിന് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ ആറ് പ്രദേശവാസികള്‍ക്ക് പരുക്ക്. ജമ്മു കശ്മീരിലെ ബാരാമുല്ലാ ജില്ലയിലാണ് സൈനിക വാഹനത്തിന് നേരെ ആക്രമണമുണ്ടായത്.

ശ്രീനഗറിലേക്ക് പോവുകയായിരുന്ന സൈനിക വാഹനങ്ങള്‍ക്ക് നേരെയാണ് ബാരാമുള്ള നഗരത്തില്‍ വച്ച് ആക്രമണമുണ്ടായത്. സൈനിക വാഹനത്തിന് നേരെ ഭീകരര്‍ എറിഞ്ഞ ഗ്രനേഡ് റോഡില്‍ വീണ് പൊട്ടുകയായിരുന്നു. പരുക്കേറ്റ പ്രദേശവാസികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Story Highlights Grenade attack in J&K’s Baramulla

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബാബറി മസ്ജിദ് കേസ്
എല്ലാ പ്രതികളേയും വെറുതെ വിട്ടു
മസ്ജിദ് പൊളിച്ചത് ആസൂത്രിതമായല്ലെന്ന് കോടതി
ഗൂഢാലോചനയ്ക്ക് തെളിവില്ല
പ്രതികൾക്കെതിരായ തെളിവ് ശക്തമല്ലെന്നും കോടതി
Top