ലാവലിൻ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും

final year exams to be held says supreme court

ഒരിടവേളയ്ക്ക് ശേഷം ലാവലിൻ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിfക്കുന്നത്. വാദം കേൾക്കൽ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥനും പ്രതിയുമായ ആർ ശിവദാസ് കോടതിക്ക് കത്ത് നൽകിയിട്ടുണ്ട്.

Read Also : ലാവലിൻ കേസ്; അന്തിമവാദം കേൾക്കുന്നത് മാറ്റിവച്ചു

ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് പകരമാണ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ പുതിയ ബെഞ്ച് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജസെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സമർപ്പിച്ച ഹർജിയാണ് കോടതിക്ക് മുന്നിലെത്തുന്നത്.

കേസിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ഇബി മുൻ ഉദ്യോഗസ്ഥരായ ആർ ശിവദാസ്, കസ്തൂരിരംഗ അയ്യർ, കെ ജി രാജശേഖരൻ എന്നിരും ഹർജി സമർപ്പിച്ചിട്ടുണ്ട്. വിശദമായി വാദം കേൾക്കേണ്ട കേസാണെന്നും വിഡിയോ കോൺഫറൻസിംഗ് മുഖേനയല്ല നേരിട്ട് തന്നെ വാദം കേൾക്കണമെന്നുമാണ് പ്രതി ആർ ശിവദാസിന്റെ ആവശ്യം. ഇക്കാര്യത്തിൽ കോടതിയുടെയും സിബിഐയുടെയും നിലപാട് നിർണായകമാകും.

Story Highlights lavlin case, supreme court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top