ലാവ്‌ലിന്‍ കേസ്; ജസ്റ്റിസ് യു.യു. ലളിത് പിന്മാറി

ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി. കേസ് ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച് 2017 മുതല്‍ കേള്‍ക്കുന്ന കേസാണ് ലാവ്‌ലിന്‍. ഉചിതമായ ബെഞ്ച് ചീഫ് ജസ്റ്റിസ് തീരുമാനിക്കുമെന്നും ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു.

പിണറായി വിജയന്‍, കെ. മോഹന ചന്ദ്രന്‍, എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ അപ്പീല്‍ ഹര്‍ജി പരിഗണിക്കുന്ന ബെഞ്ചില്‍ നിന്നാണ് ജസ്റ്റിസ് യു.യു. ലളിത് പിന്മാറിയത്. പിണറായി വിജയനെതിരെയുള്ള തെളിവുകള്‍ ഹൈക്കോടതി വിശദമായി പരിശോധിക്കാതെയാണ് കുറ്റവിമുക്തനാക്കിയതെന്നാണ് ഹര്‍ജിയിലെ വാദം. സിബിഐ പ്രത്യേക കോടതി പിണറായി ഉള്‍പ്പടെ എല്ലാ പ്രതികളെയും വിട്ടയച്ചിരുന്നു.

Story Highlights Lavlin case; Justice U.U. Lalith stepped back

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top