മലയാളത്തിൽ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളത്തിലാണ് ആശംസ അർപ്പിച്ച് മോദി ട്വീറ്റ് ചെയ്തത്. കൂടാതെ മൻ കി ബാത്തിലെ ഒരു വിഡിയോയും അദ്ദേഹം ഷെയർ ചെയ്തു.
Read Also : ‘മഹാബലിയാണ് ഹീറോ’; വാമന ജയന്തി ആശംസിച്ച കേജ്‌രിവാളിന് പൊങ്കാലയിട്ട് മലയാളികൾ
കഠിനാധ്വാനം കർഷകർക്ക് നന്ദി അറിയിക്കാനുള്ള അവസരം കൂടിയാണിത്. ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണെന്നും മോദി.
കുറിപ്പ് വായിക്കാം,
എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ നേരുന്നു. ഓണം സൗഹാർദത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ്. കഠിനാധ്വാനികളായ നമ്മുടെ കർഷകരോട് നന്ദി പ്രകടിപ്പിക്കാനുള്ള ഒരു അവസരം കൂടിയാണ് ഈ ഉത്സവം. ഈ ഓണക്കാലത്ത് എല്ലാവർക്കും ആയുരാരോഗ്യസൗഖ്യവും സന്തോഷവും നേരുന്നു.
Story Highlights – narendra modi, onam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here