വിജയ് മല്യയുടെ ഹർജിയിൽ ഇന്ന് സുപ്രിംകോടതി വിധി പറയും
കോടതിയലക്ഷ്യക്കേസിൽ വിവാദ വ്യവസായി വിജയ് മല്യ സമർപ്പിച്ച പുനഃപരിശോധനഹർജിയിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. കോടതിയുത്തരവിന് വിരുദ്ധമായി മക്കളുടെ അക്കൗണ്ടിലേക്ക് 40 മില്യൺ ഡോളർ വകമാറ്റിയതിന് വിജയ് മല്യ കുറ്റക്കാരനെന്ന് കണ്ടെത്തിയിരുന്നു.
സ്വത്തുവകകൾ സംബന്ധിച്ച് കൃത്യമായ വിവരം കൈമാറാത്തതും കോടതിയലക്ഷ്യക്കേസിന് കാരണമായി. 2017ലാണ് മല്യയെ കുറ്റക്കാരനായി കണ്ടെത്തിയത്. ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് നേരിൽ ഹാജരാകാനും നിർദേശിച്ചിരുന്നു. ഇതിനിടെയാണ് കോടതി നടപടിക്കെതിരെ വിജയ് മല്യ പുനഃപരിശോധനാഹർജി സമർപ്പിച്ചത്.
Story Highlights – vijay malya. supreme court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here