ചെന്നൈ സൂപ്പർ കിംഗ്സിൽ കൂടുതൽ കൊവിഡ് കേസുകളില്ല; എല്ലാവർക്കും നെഗറ്റീവ്

Chennai Super Kings covid

ചെന്നൈ സൂപ്പർ കിംഗ്സിന് ആശ്വാസം. ടീമിലെ രണ്ട് കളിക്കാർക്കുൾപ്പെടെ 13 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നടത്തിയ എല്ലാ പരിശോധനാഫലങ്ങളും നെഗറ്റീവാണ്. ഇനി സെപ്തംബർ മൂന്നിന് ഒരു തവണ കൂടി ഇവർക്ക് കൊവിഡ് പരിശോധന നടത്തും. അതും നെഗറ്റീവായാൽ ടീമിൻ്റെ ക്വാറൻ്റീൻ അവസാനിച്ച് സെപ്തംബർ 5 മുതൽ ചെന്നൈ പരിശീലനം ആരംഭിക്കും.

Read Also : സിഎസ്കെ ക്യാമ്പിലെ ഉയരുന്ന കൊവിഡ് ബാധ; റെയ്നക്ക് പിന്നാലെ ഹർഭജനും ഐപിഎല്ലിൽ നിന്ന് പിന്മാറിയേക്കും

പേസർ ദീപക് ചഹാർ, ബാറ്റ്സ്മാൻ ഋതുരാജ് ഗെയ്ക്‌വാദ് എന്നീ സിഎസ്കെ താരങ്ങൾക്കാണ് കൊവിഡ് ബാധിച്ചത്. ഇവർക്കൊപ്പം മറ്റ് 11 ടീം അംഗങ്ങൾക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ചെന്നൈയുടെ ക്വാറൻ്റീൻ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരുന്നു. രോഗബാധ സ്ഥിരീകരിച്ചവരെ പ്രത്യേകം ഐസൊലേറ്റ് ചെയ്തു. 14 ദിവസത്തിനു ശേഷം ഇവർക്ക് വീണ്ടും കൊവിഡ് ടെസ്റ്റ് നടത്തും. ഇതിൽ നെഗറ്റീവ് ആയാലേ ഇവർ ടീമിനൊപ്പം ചേരൂ. ചെന്നൈയുടെ 7 ദിവസത്തെ ക്വാറൻ്റീൻ ഈ മാസം 28ന് അവസാനിക്കേണ്ടതായിരുന്നു. ഇതിനിടെയാണ് കൊവിഡ് ബാധ റിപ്പോർട്ട് ചെയ്തത്. ഇതോടെ ചെന്നൈ ടീമിന് 7 ദിവസത്തേക്ക് കൂടി ക്വാറൻ്റീൻ നിർദ്ദേശിക്കുകയായിരുന്നു.

സെപ്തംബർ 19 മുതൽ നവംബർ 10 വരെ യുഎഇയിലാണ് ഐപിഎൽ നടക്കുക. മൂന്ന് നഗരങ്ങളിലായി 53 മത്സരങ്ങളും 10 ഡബിൾ ഹെഡറുകളും ഉണ്ടാവും. വൈകുന്നേരത്തെ മത്സരങ്ങൾ ഇന്ത്യൻ സമയം 7.30ന് (യുഎഇ സമയം 6) ആരംഭിക്കും. മാർച്ച് 29 ന് നടത്താനിരുന്ന ഐപിഎൽ മത്സരങ്ങളാണ് കൊവിഡിനെത്തുടർന്ന് അനിശ്ചിതമായി നീണ്ടു പോയത്.

Story Highlights Chennai Super Kings members tested negative for covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top