കോട്ടയം ജില്ലയിൽ ഇന്ന് 62 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ 62 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 61 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്ന് വന്ന ഒരാളും രോഗബാധിതനായി. ആകെ 1231 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്.

പുതിയ രോഗികളിൽ 28 പേർ കോട്ടയം മുനിസിപ്പാലിറ്റിയിലാണ്. കൂരോപ്പട, പാമ്പാടി 6 വീതം, കുറിച്ചി- 4, ചങ്ങനാശേരി- 3 എന്നിവയാണ് സമ്പർക്കം മുഖേന രോഗം ബാധിച്ചവർ കൂടുതലുള്ള മറ്റു സ്ഥലങ്ങൾ.

രോഗം ഭേദമായ 115 പേർ കൂടി ആശുപത്രി വിട്ടു. നിലവിൽ 1422 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 4054 പേർ രോഗബാധിതരായി. 2629 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 15603 പേർ ക്വാറന്റീനിൽ കഴിയുന്നുണ്ട്.

Story Highlights – covid confirmed 62 more people in Kottayam district today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top