കൊവിഡ് വ്യാപനം; ഉത്തർപ്രദേശിൽ ഹുക്ക ബാറുകൾ നിരോധിച്ച് അലഹബാദ് ഹൈക്കോടതി

ഉത്തർപ്രദേശിൽ ഹുക്ക ബാറുകൾ നിരോധിച്ച് അലഹബാദ് ഹൈക്കോടതി. റെസ്റ്റോറന്റുകളിലും കഫേകളിലും ഹുക്ക ബാറുകൾ പ്രവർത്തിപ്പിക്കാൻ അനുവദിക്കരുതെന്നും ഈ മാസം 30 നകം ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.

ലഖ്‌നൗ സർവകലാശാലയിലെ നിയമ വിദ്യാർത്ഥി ഹർഗോവിന്ദ് പാണ്ഡെയുടെ കത്തിൽ, പൊതുതാൽപര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. മാത്രമല്ല, ഉത്തരവിന്റെ പകർപ്പ് സംസ്ഥാനത്തെ എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാർക്കും അയയ്ക്കണമെന്നും കോടതി നിർദേശം നൽകി.

ഉത്തർ പ്രദേശിൽ കൊവിഡ് പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ റെസ്റ്റോറന്റുകളിലും കഫേകളിലും ഹുക്ക ബാറുകൾ നിരോധിച്ചിട്ടില്ലെങ്കിൽ അത് സാമൂഹ്യ വ്യാപനത്തിന് കാരണമാകുമെന്നും ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് ഷമീം അഹമ്മദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. കേസിൽ അഭിഭാഷകൻ വിനായക് മിത്തലിനെ അമിക്കസ് ക്യൂറിയായി കോടതി നിയമിച്ചു.

Story Highlights – Covid diffusion; Allahabad High Court bans hookah bars in Uttar Pradesh

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top