എറണാകുളത്ത് 161 പേർക്ക് കൊവിഡ്; തൃശൂരിൽ 133 പേർക്ക് കൊവിഡ്

ernakulam thrissur covid update

എറണാകുളം ജില്ലയിൽ 161 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 154 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ഇന്ന് 2 ആരോഗ്യപ്രവർത്തകർക്കും 9 ഐഎൻഎച്ച്എസ് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് ഒരു കൊവിഡ് മരണം സ്ഥിരീകരിച്ചു. ആഗസ്റ്റ് 22 ന് മരണമടഞ്ഞ രാജഗിരി സ്വദേശി എൻ വി ഫ്രാൻസിസിനാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ 134 പേർ ഇന്ന് രോഗമുക്തി നേടി. 2269 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

Read Also : എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം വഴിയുള്ള കൊവിഡ് വ്യാപനം അതിരൂക്ഷം

തൃശൂർ ജില്ലയിൽ 133 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 120 പേർ രോഗമുക്തി നേടി. അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. 15 പേർക്കാണ് സ്പിന്നിംഗ് മില്‍ വാഴാനി ക്ലസ്റ്ററിൽ മാത്രം രോഗം സ്ഥിരീകരിച്ചത്. 11 ഉറവിടമറിയാത്ത കേസുകളും ജില്ലയിൽ റിപ്പോർട്ട് ചെയ്തു. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1351 ആണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4599 ആണ്. ഇതിൽ 3136 പേർ ഇതുവരെ രോഗമുക്തരായി.

Story Highlights ernakulam thrissur covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top