ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ ജേതാവ് സീതാലക്ഷ്മിക്ക് സ്വീകരണമൊരുക്കി നാട്

top singer

പ്രേക്ഷകര്‍ നെഞ്ചേറ്റിയ ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ ജേതാവ് സീതാലക്ഷ്മിക്ക് സ്വീകരണമൊരുക്കി നാട്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരുന്നു സ്വീകരണം. തിരുവോണ ദിനത്തില്‍ പതിമൂന്നര മണിക്കൂര്‍ നീണ്ടുനിന്ന മെഗാ ഫൈനലിനൊടുവിലാണ് ടോപ് സിംഗര്‍ വിജയിയെ പ്രഖ്യാപിച്ചത്. തുളസി ബില്‍ഡേഴ്‌സ് നല്‍കുന്ന 50 ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ് സീതാലക്ഷ്മിക്ക് ലഭിക്കുക.

ഫ്ളവേഴ്സ് ടോപ് സിംഗറില്‍ ഒന്നാം സമ്മാനം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സീതാലക്ഷ്മി ട്വന്റിഫോറിനോട് പറഞ്ഞു. മോള്‍ക്ക് നല്ല പാട്ടുകള്‍ പാടാന്‍ സാധിക്കട്ടെ എന്നായിരുന്നു തന്റെ ആഗ്രഹമെന്നും അതുപോലെ തന്നെ നടന്നുവെന്നും അമ്മ ബിന്ദു പറഞ്ഞു. ഗുഡ് മോര്‍ണിംഗ് വിത്ത് ആര്‍ ശ്രീകണ്ഠന്‍ നായര്‍ എന്ന പരിപാടിയിലായിരുന്നു സീതാലക്ഷ്മിയുടെ പ്രതികരണം.

സീതാലക്ഷ്മിക്ക് ടോപ് സിംഗർ ഒന്നാം സമ്മാനം നേടിക്കൊടുത്ത പ്രകടനം; വീഡിയോ കാണാം

സപ്തസ്വരങ്ങളാടും എന്ന ഗാനമാണ് സീതാലക്ഷ്മി അവസാന റൗണ്ടില്‍ പാടിയത്. ഈ പാട്ട് പഠിക്കാന്‍ കുറച്ച് ബുദ്ധിമുട്ടിയെന്ന് സീതാലക്ഷ്മി പറഞ്ഞു. പാട്ട് എങ്ങനെ പഠിച്ചെടുക്കുമെന്ന് ആശങ്കയുണ്ടായിരുന്നു. പക്ഷേ തുടരെയുള്ള പ്രാക്ടീസ് ആത്മവിശ്വാസം നല്‍കിയെന്ന് സീതാലക്ഷ്മി പറയുന്നു.

സീതാലക്ഷ്മിയുടെ അച്ഛന്‍ സിംഗപ്പൂരാണ്. മകള്‍ക്ക് ഒന്നാം സമ്മാനമായ ഫ്ളാറ്റ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹമെന്ന് സീത തന്നെ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlights Flowers Top Singer, Seethalakshmi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top