തരിശുനിലത്തിൽ പൊന്ന് വിളയിച്ച് മുൻസ്പീക്കര്‍

തൃശൂർ ചേലക്കരയിലെ തോന്നുർക്കരയിൽ തരിശുഭൂമിയിൽ നൂറുമേനി വിളവെടുത്ത് മുൻ നിയമസഭ സ്പീക്കറും കൂട്ടരും. മുൻസ്പീക്കർ കെ രാധാകൃഷ്ണനും കൂട്ടരുമാണ് കാട് പിടിച്ചുകിടന്ന തരിശുഭൂമി കഠിന പ്രയത്‌നത്തിലൂടെ കൃഷി ഭൂമിയാക്കിയത്. കാർഷിക മേഖലയിൽ സ്വന്തം നാടിനെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ കൃഷി ഇറക്കിയത്.
Read Also : പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള 307 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിക്ക് തുടക്കമായി
ഇത്തവണ ഓണക്കാലത്ത് വീട്ടിലേക്ക് മാത്രമല്ല ചുറ്റുവട്ടത്തെ വീടുകളിലേക്കും വരെ പച്ചക്കറി എത്തിയത് കെ രാധാകൃഷ്ണന്റെ തൊട്ടത്തിൽ നിന്നാണ്. കപ്പ, ചേന, ചേമ്പ്, മഞ്ഞൾ, ഇഞ്ചി, പാവൽ, വെണ്ട, പയർ എന്നിവയാണ് പ്രധാന കൃഷി. സ്ഥലത്തെ പയറും വെണ്ടയും നന്നായി വിളവെടുത്തു, കപ്പ പാകമാകുന്നതേ ഉള്ളൂ.
ഈ കാണുന്ന ഒരേക്കറോളം കൃഷിയിടം തരിശുഭൂമിയായിരുന്നെന്ന് ഇപ്പോൾ വിശ്വസിക്കാൻ തന്നെ പ്രയാസമാണ്. വർഷങ്ങളോളം തരിശായി കിടന്ന ഈ സ്ഥലം ഒരു മാസം നീണ്ട പ്രയത്‌നത്തോടെയാണ് ഇവർ കൃഷി ഭൂമിയാക്കി മാറ്റിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് തരിശുനിലത്ത് പൊന്നുവിളയിച്ചത്.
വീട്ടിലിരിക്കുന്നതിനൊപ്പം നമുക്കാവശ്യമുള്ള സാധനങ്ങൾ വീട്ടിൽ തന്നെ കൃഷി ചെയ്യുന്ന പുതിയൊരു മാറ്റം കൂടി ഈ കൊവിഡ് കാലത്ത് ഉണ്ടായിട്ടുണ്ട്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കാർഷിക മേഖലയിൽ സ്വന്തം നാടിനെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാരും സുഭിക്ഷ കേരളം പദ്ധതിക്ക് തുടക്കം കുറിച്ചത്.
Story Highlights – k radhakrishnan, farming