പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള 307 ഏക്കര്‍ തരിശുഭൂമിയില്‍ കൃഷിക്ക് തുടക്കമായി

വ്യവസായ വകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ കൈവശമുള്ള 307 ഏക്കർ തരിശുഭൂമിയിലെ കൃഷിക്ക് തുടക്കമായി. തിരുവനന്തപുരം കരകുളത്തെ കെൽട്രോണിൽ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. ചേന, കാച്ചിൽ, മുരിങ്ങ, മരച്ചീനി എന്നിവയാണ് ഇവിടെ പ്രധാനമായും കൃഷി ചെയ്യുന്നത്. കൃഷി വകുപ്പും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജൈവഗ്രാമവും ഹരിത കേരള മിഷനുമായി ചേര്‍ന്നാണ് കൃഷി നടത്തുന്നത്.
കൃഷി വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഹരിത കേരള മിഷനുമായി ചേര്‍ന്നാണ് കൃഷി നടത്തുന്നത്. കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്നുള്ള ലോക്ക്ഡൗണ്‍ ഭക്ഷ്യക്ഷാമത്തിന് ഇടവരുത്തുമെന്ന് മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തില്‍ കാര്‍ഷിക മേഖലയില്‍ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനും ലക്ഷ്യമിട്ടുള്ള സംസ്ഥാനത്തിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണ പകരാനാണ് പൊതുമേഖലാ ഭൂമിയില്‍ കൃഷി തുടങ്ങുന്നത്. സി ദിവാകരൻ എംഎൽഎയും ചടങ്ങിൽ പങ്കെടുത്തു
Story highlights-Cultivation begun 307 acres wasteland owned by PSUs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here