അക്രമം തുടരാനാണ് തീരുമാനിക്കുന്നതെങ്കില്‍ കണ്ണൂരില്‍ തിരിച്ചടിക്കുമെന്ന് കെ. സുധാകരന്‍

സിപിഐഎമ്മിന് മുന്നറിയിപ്പുമായി കെ. സുധാകരന്‍ എംപി. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോണ്‍ഗ്രസിന്റെ തലയില്‍ കെട്ടിവച്ച് അക്രമം തുടരാനാണ് സിപിഐഎം തീരുമാനിക്കുന്നതെങ്കില്‍ കണ്ണൂരില്‍ ശക്തമായി തിരിച്ചടിക്കുമെന്നാണ് കെ. സുധാകരന്റെ പ്രതികരണം. സിപിഐഎം തയാറാണെങ്കില്‍ കരുത്ത് പരിശോധിക്കാമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

” സംസ്ഥാന സെക്രട്ടറിയുടെ ആഹ്വാനം കേട്ട് ഇവിടെ ആയുധമെടുത്ത് ആളുകളെ വെട്ടാനും കുത്താനും ഓഫീസുകള്‍ തകര്‍ക്കാനും ഡിവൈഎഫ്‌ഐയുടെ ഗുണ്ടകള്‍ ഇറങ്ങി പുറപ്പെട്ടാല്‍ കണ്ണൂര്‍ ജില്ലയില്‍ ഞാന്‍ പറയുന്നു വ്യക്തമായി.. തിരിച്ചടിച്ചിരിക്കും. വേണമോ വേണ്ടയോ എന്ന് സിപിഎമ്മിന്റെ ജില്ലാ നേതാക്കന്മാര്‍ക്ക് തീരുമാനിക്കാം. തീരുമാനം അനുകൂലമാണെങ്കില്‍ ആണുങ്ങളെപോലെ പത്രസമ്മേളനം നടത്തി തയാറാണെന്ന് പറയണം. എന്നാല്‍ കരുത്ത് പരിശോധിക്കാം” എന്നും കെ സുധാകരന്‍ പറഞ്ഞു.

വെഞ്ഞാറമൂട് കൊലപാതകത്തെ തുടര്‍ന്ന കണ്ണൂരില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം നടന്നിരുന്നു. ഈ ഓഫീസുകള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് കെ സുധാകരന്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശം നടത്തിയത്.

Story Highlights k sudhakaran mp, kannur

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top