കോഴിക്കോട് 155 പേർക്ക് കൊവിഡ്; കൊല്ലത്ത് 25 പേർക്ക് കൊവിഡ്

kozhikode kollam covid update

കോഴിക്കോട് ജില്ലയിൽ 155 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 240 പേര് രോഗമുക്തി നേടി. ജില്ലയിൽ സമ്പർക്കം വഴി 131 പേർക്കാണ് രോഗം ബാധിച്ചത്.10 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ11 പേര്‍ക്കും കൊവിഡ് പോസിറ്റീവ് ആയി. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1872 ആയി.

Read Also : എറണാകുളത്ത് 161 പേർക്ക് കൊവിഡ്; തൃശൂരിൽ 133 പേർക്ക് കൊവിഡ്

കൊല്ലത്ത് ഇന്ന് കൊവിഡ് ബാധയുണ്ടായത് 25 പേർക്കാണ്. ഇതിൽ 21 പേർക്കും രോഗബാധയുണ്ടായത് സമ്പർക്കത്തിലൂടെയാണ്. വിദേശത്ത് നിന്നെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവർത്തകക്കും രോഗമുണ്ടായി. 67 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു.

Story Highlights kozhikode kollam covid update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top