നാദാപുരത്ത് കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്

കോഴിക്കോട് നാദാപുരം കല്ലാച്ചിയിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെ ബോംബേറ്. കല്ലാച്ചി കോടതി റോഡിലുള്ള ഓഫീസിന് നേരെ രാത്രി ഒമ്പത് മണിയോടെയാണ് ബോംബേറ് ഉണ്ടായത്. കെട്ടിടത്തിന്റെ സൺഷൈഡിൽ പതിച്ച ബോംബ് പൊട്ടിത്തെറിച്ച് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു. ജനൽ ചില്ലുകൾ തകരുകയും ചെയ്തിട്ടുണ്ട്. നാദാപുരം പൊലീസ് സ്ഥലത്ത് പരിശോധന നടത്തി. ഓഫീസിന് പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Read Also : നാദാപുരം ചേലക്കാട് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും ബോംബുകള്‍ കണ്ടെത്തിയ സംഭവം; പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി

വെഞ്ഞാറമൂട് കൊലപാതകത്തിന് ശേഷം കേരളത്തിൽ പലയിടങ്ങളിൽ നേരിയ തോതിൽ കോൺഗ്രസ്- സിപിഐഎം പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ട്. കോഴിക്കോട് ഡിസിസി പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. എങ്കിലും പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ സിപിഐഎമ്മിന് നേരെയാണ് സംഭവത്തില്‍ ആരോപണം ഉന്നയിക്കുന്നത്.

Story Highlights congress, bomb attack

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top