തെരഞ്ഞടുപ്പ് കമ്മീഷൻ വിധി പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിച്ചവർക്കുള്ള കടുത്ത താക്കീത്: റോഷി അഗസ്റ്റിൻ

രണ്ടില ചിഹ്നം ഔദ്യോഗികമായി ലഭിച്ചതിൽ പ്രതികരണവുമായി കേരളാ കോൺഗ്രസ് എം നേതാവ് റോഷി അഗസ്റ്റിൻ. കേരളാ കോൺഗ്രസ് ഏതെന്ന് തീരുമാനമായി, ഇനി ആശങ്കയും സംശയവുമില്ല. പാർട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമിച്ചവർക്ക് കടുത്ത താക്കീതാണിതെന്നും റോഷി അഗസ്റ്റിൻ.
Read Also : കെഎം മാണിയുടെ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള ശ്രമത്തിന് ഏറ്റ തിരിച്ചടി; ജോസ് കെ മാണി
പാർട്ടിയും രണ്ടില ചിഹ്നവും തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പറഞ്ഞിരുന്നു. ഇതിന് അപ്പുറത്തേക്ക് എന്താണ് സംസാരിക്കാനുള്ളതെന്ന് റോഷി അഗസ്റ്റിൻ ചോദിച്ചു. പാർട്ടിയുടെ ചെയർമാനായി ജോസ് കെ മാണി തുടരുന്ന രാഷ്ട്രീയ പശ്ചാത്തലമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും റോഷി അഗസ്റ്റിൻ. അതിനിടയിൽ മാധ്യമങ്ങളെയും റോഷി അഗസ്റ്റിൻ വിമർശിച്ചു. ഇതിനെ ഓണസമ്മാനമായി കാണുന്നുവെന്നും ജോസ് കെ മാണി വിഭാഗത്തെ സാങ്കേതികപരമായി യുഡിഎഫിൽ നിന്ന് പുറത്താക്കിയിട്ടില്ലെന്നും റോഷി അഗസ്റ്റിൻ.
കമ്മീഷന് മുന്നിലുള്ള രേഖകൾ, ചെയർമാന്റെ സ്ഥാനത്തുനിന്നുള്ള അറിയിപ്പുകൾ എന്നിവ പരിശോധിച്ചശേഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിലപാട് സ്വീകരിച്ചത്. ഇതുപ്രകാരം കേരള കോൺഗ്രസ് മാണി വിഭാഗം എന്നത് ഔദ്യോഗികമായി ജോസ് കെ മാണി വിഭാഗമായിരിക്കും. ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് സ്വന്തമായിരിക്കും. വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിൽ അടക്കം ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം ഉപയോഗിക്കാം. അതേസമയം, ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ അപ്പീൽ നൽകുമെന്ന് പി ജെ ജോസഫ് എംഎൽഎ പ്രതികരിച്ചു.
Story Highlights – jose k mani, roshi agustine, kerala congress m
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here