കുടിശിക അടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 10 വര്‍ഷം സാവകാശം അനുവദിച്ച് സുപ്രിംകോടതി

സ്‌പെക്ട്രം, ലൈസന്‍സ് ഫീസ് ഇനത്തിലുള്ള 1.6 ലക്ഷം കോടി രൂപയുടെ കുടിശിക അടയ്ക്കാന്‍ ടെലികോം കമ്പനികള്‍ക്ക് 10 വര്‍ഷം സാവകാശം അനുവദിച്ച് സുപ്രിംകോടതി. കുടിശികയുടെ 10 ശതമാനം അടുത്ത വര്‍ഷം മാര്‍ച്ച് 31ന് ആദ്യ ഗഡുവായി അടയ്ക്കണം. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഫെബ്രുവരി ഏഴിന് ഗഡുതുക അടയ്ക്കണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

വാര്‍ഷിക ഗഡു അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യനടപടി നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. സ്‌പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വില്‍ക്കാന്‍ അനുവദിക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം ദേശീയ കമ്പനി ലോ ട്രൈബ്യുണല്‍ പരിഗണിക്കട്ടെയെന്നും കൂട്ടിച്ചേര്‍ത്തു.

Story Highlights Supreme Court allowed telecom companies 10 years to pay their dues

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top