വെഞ്ഞാറമൂട് കൊലപാതക കേസ്; മൂന്ന് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി

വെഞ്ഞാറമൂട് കൊലപാതക കേസില്‍ മൂന്ന് പ്രതികളുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി സജിവ്, മൂന്നാം പ്രതി സനല്‍, പ്രതികളെ രക്ഷപെടാന്‍ സഹായിച്ച പ്രീജ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.

വെഞ്ഞാറമൂട്ടിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ തുടക്കം പാര്‍ലമെന്റ് തെരഞ്ഞെടുപ്പാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താന്‍ കാരണം കടുത്ത മുന്‍ വൈരാഗ്യമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കേസില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഉന്നത രാഷ്ട്രീയ ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കുമെന്നും തിരുവനന്തപുരം റൂറല്‍ എസ്പി ബി അശോകന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, തങ്ങള്‍ നിരപരാധികളാണെന്ന് പ്രതികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

Story Highlights venjaramoodu murder case arrest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top