Advertisement

കൊവിഡ് കാലത്ത് വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ ലാഭിക്കുന്ന തുക എത്ര ? സര്‍വേ ഫലം ഇങ്ങനെ

September 2, 2020
Google News 2 minutes Read

ലോകത്താകമാനമുള്ള തൊഴില്‍ രീതികളെ ഒറ്റയടിക്ക് മാറ്റിമറിക്കുകയായിരുന്നു കൊവിഡ്. ലോകം കണ്ടതിലേക്ക് വച്ച് വലിയ അടച്ചിടലുകളും ഈ കൊവിഡ് കാലം നമുക്ക് കാണിച്ചുതന്നു. പല സ്ഥാപനങ്ങളും മാസങ്ങളോളം അടച്ചിടേണ്ട അവസ്ഥ ഉണ്ടായി. ഇങ്ങനെയുള്ള സാഹചര്യത്തിലാണ് ഒട്ടുമിക്ക കമ്പനികളും തങ്ങളുടെ തൊഴിലാളികള്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള അവസരം ഒരുക്കിയത്.

ഇങ്ങനെ വര്‍ക്ക് ഫ്രം ഹോം അനുവദിച്ചപ്പോള്‍ തൊഴില്‍ ദാതാക്കള്‍ക്കും തൊഴിലാളികള്‍ക്കും ചില ഗുണങ്ങള്‍ ഉണ്ടായി എന്നതാണ് പുറത്തുവരുന്ന സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. കൊവിഡ് കാരണം വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ 5520 രൂപയാണ് ഒരു മാസം ലാഭിക്കുന്നതെന്നാണ് അടുത്തിടെ നടത്തിയ ഒരു സര്‍വേ വ്യക്തമാക്കുന്നത്.

ഇന്ത്യയിലെ ഏഴ് മെട്രോ നഗരങ്ങളിലെ 1000 ത്തോളം തൊഴിലാളികളില്‍ ജൂണ്‍, ജൂലൈ മാസങ്ങളിലാണ് സര്‍വേ നടത്തിയത്. ഒരു ശരാശരി ഇന്ത്യന്‍ തൊഴിലാളി പ്രതിമാസം വര്‍ക്ക് ഫ്രം ഹോമായി തൊഴിലെടുത്തതിലൂടെ 5,520 രൂപയോളം ലാഭിക്കുന്നതായാണ് കണ്ടെത്തിയത്. ഇന്ത്യന്‍ കമ്പനിയായ Awfis ആണ് സര്‍വേ നടത്തിയത്.

ഓഫീസിലേക്കും തിരിച്ചു നടത്തിയിരുന്ന യാത്രാ സമയമായി ഏകദേശം 1.47 മണിക്കൂറാണ് ലാഭിക്കുന്നത്. ഇത് ഒരുവര്‍ഷം തുടര്‍ന്നാല്‍ ഏകദേശം 44 ദിവസത്തോളം വരും. ഉത്പാദനക്ഷമതയില്‍ വിട്ടുവീഴ്ച ചെയ്യാതെ വീട്ടില്‍നിന്ന് ജോലി ചെയ്യാന്‍ കഴിയുമെന്ന് ആളുകള്‍ മനസിലാക്കിയതായും സര്‍വേയില്‍ പറയുന്നു.

സര്‍വേയില്‍ പങ്കെടുത്ത 1000 തൊഴിലാളികളില്‍ 74 ശതമാനവും വീട്ടില്‍നിന്ന് ജോലി ചെയ്യാനാണ് താത്പര്യം പ്രകടിപ്പിച്ചത്.

Story Highlights Average worker saves up to Rs 5000 per month with work from home

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here