കടബാധ്യതയെ തുടർന്ന് മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു

kannur woman killed children suicided

കടബാധ്യതയെ തുടർന്ന് മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച യുവതിയും മരിച്ചു. കണ്ണൂർ പയ്യാവൂരിലെ പൊന്നും പറമ്പിൽ സ്വപ്നയാണ് മരിച്ചത്.

മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം കലർത്തി നൽകിയ ശേഷം സ്വപ്നയും ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കോഴിക്കോട് ആസ്റ്റർ മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്ന് രാവിലെയാണ് മരിച്ചത്.

രണ്ടര വയസുള്ള മകൾ അൻസില കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പതിമൂന്ന് വയസുള്ള മറ്റൊരു മകൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

Story Highlights kannur woman killed children suicides

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top