സുശാന്ത് സിംഗിന്റെ മരണം: പ്രാഥമിക റിപ്പോർട്ടിന് പിന്നാലെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ സുപ്രധാന നിഗമനങ്ങളിലേയ്ക്ക് സിബിഐ നീങ്ങുന്നതായ് സൂചന. ആന്റി നാർക്കോട്ടിക്‌സ് ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ട് വരുന്ന മുറയ്ക്ക് ചില അറസ്റ്റുകൾ ഉണ്ടാകും. കേസ് ഏറ്റെടുത്ത് രണ്ടാഴ്ചയാകുമ്പോൾ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സിബിഐയുടെ വിലയിരുത്തൽ.
പോസ്റ്റുമോർട്ടം റിപ്പോർട്ട് വിശദമായ വിലയിരുത്തലിന് എയിംസിന് നൽകിയിരിക്കുകയാണ്. ആന്തരിക അവയവ പരിശോധനാ ഫലങ്ങൾ കൂടി അടിസ്ഥാനമാക്കി പോസ്റ്റുമാർട്ടം റിപ്പോർട്ടിലെ അനുമാനങ്ങൾ വിലയിരുത്തനാണ് എയിംസിന്റെ ശ്രമം.
അന്വേഷണത്തിന്റെ ഭാഗമായ ചോദ്യം ചെയ്യൽ നടപടികൾ ഇപ്പോഴും പുരോഗമിക്കുകയാണ്. സുശാന്തിന്റെ പാചകക്കാരനെയും റിയ ചക്രബർത്തിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും എന്നാണ് പുറത്തുവരുന്ന വിവരം.
Story Highlights – more arrest to come sushanth singh rajput case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here