മുഖ്യമന്ത്രിയ്ക്കും കമല ടീച്ചർക്കും വിവാഹ വാർഷിക ദിനാശംസകൾ നേർന്ന് പിഎ മുഹമ്മദ് റിയാസ്

41-ാം വിവാഹ വാർഷിക ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കും ആശംസകൾ നേർന്ന് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷനും മരുമകനുമായ പി.എ.മുഹമ്മദ് റിയാസ്. റിയാസിന് പുറമേ നിരവധി പേരാണ് ആശംസകൾ നേർന്ന് രംഗതെത്തിയിരിക്കുന്നത്.

മുഖ്യമന്ത്രിയും ഭാര്യ കമലയുംമൊപ്പമുള്ള ഫോട്ടോ പങ്കുവച്ച് 1979 സെപ്തംബർ രണ്ടിന് തലശ്ശേരി ടൗൺഹാളിൽ വെച്ചാണ് ഇവർ വിവാഹിതരായതെന്ന് മുഹമ്മദ് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു.

വിവാഹിതനാകുമ്പോൾ കൂത്തുപറമ്പ് എംഎൽഎയും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു പിണറായി വിജയൻ.

Story Highlights – PA muhammad riyas wishes CM and kamala teacher happy wedding aniversary

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top