നാല് ജീവനക്കാർക്ക് കൊവിഡ്; റൂറൽ പൊലീസ് കാന്റീൻ അടച്ചു

covid police kerala

കോഴിക്കോട് പുതുപണത്തെ റൂറൽ പൊലീസ് കാന്റീനിൽ നാല് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കാന്റീൻ അടച്ചു. രണ്ട് പൊലീസുകാർക്കും രണ്ട് ഓഫീസ് ജീവനക്കാർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം കോഴിക്കോട് കോർപറേഷൻ പരിധിയിലും സമ്പർക്ക രോഗബാധ വർധിക്കുകയാണ്. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ 50 പേർക്കാണ് കോർപറേഷൻ പരിധിയിൽ ഇന്നലെ രോഗാബാധ സ്ഥിരീകരിച്ചത്.

Read Also : സംസ്ഥാനത്ത് ഇന്ന് 5 കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു

കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയിൽ 155 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 240 പേര്‍ രോഗമുക്തി നേടി. ജില്ലയിൽ സമ്പർക്കം വഴി 131 പേർക്കാണ് രോഗം ബാധിച്ചത്. പത്ത് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ മൂന്ന് പേർക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും കൊവിഡ് പോസിറ്റീവ് ആയി. ഇതോടെ ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1872 ആയി.

Story Highlights covid, kozhikkode

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top