വിലക്ക് ഈ മാസം അവസാനിക്കും; പരിശീലന വിഡിയോ പങ്കുവച്ച് ശ്രീശാന്ത്

പരിശീലന വിഡിയോ പങ്കുവച്ച് ഒത്തുകളി ആരോപണത്തിൽ കുറ്റവിമുക്തനായ മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. ബിസിസിഐ ഏർപ്പെടുത്തിയ വിലക്ക് ഈ മാസം അവസാനിക്കാനിരിക്കെയാണ് താരം പരിശീല വിഡിയോ പങ്കുവച്ചത്. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ പങ്കുവച്ച വിഡിയോകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിട്ടുണ്ട്.
മൂന്ന് വിഡിയോകളാണ് ശ്രീശാന്ത് പങ്കുവച്ചത്. രണ്ട് വിഡിയോകളിലും താരം ബാറ്റ്സ്മാനെ ബീറ്റ് ചെയ്യുന്നുണ്ട്. തൻ്റെ ലൈനും ലെങ്തുമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് അദ്ദേഹം വിഡിയോകളിലൂടെ തെളിയിക്കുന്നത്. ശാരീരികമായി പൂർണമായും ഫിറ്റാണെന്ന സൂചനയും 37കാരനായ ശ്രീ വിഡിയോകളിലൂടെ തെളിയിക്കുന്നുണ്ട്.
Read Also : ശ്രീശാന്ത് ഈ വർഷം രഞ്ജി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ
ശ്രീശാന്ത് ഇക്കൊല്ലം രഞ്ജി ട്രോഫി കളിക്കുമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ വെളിപ്പെടുത്തിയിരുന്നു. രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾക്കുള്ള ക്യാമ്പിൽ ശ്രീശാന്തിനെ ഉൾപ്പെടുത്തുമെന്ന് കെസിഎ പറഞ്ഞു. കഴിഞ്ഞ ഏതാനും സീസണുകളായി കേരളത്തിൻ്റെ കുന്തമുന ആയിരുന്ന പേസർ സന്ദീപ് വാര്യർ തമിഴ്നാട്ടിലേക്ക് ടീം മാറിയതിനു പിന്നാലെയാണ് കെസിഎയുടെ വെളിപ്പെടുത്തൽ. ശ്രീയെ രഞ്ജി സീസണു മുന്നോടിയായി സംഘടിപ്പിക്കുന്ന ക്യാമ്പിൽ ഉൾപ്പെടുത്തുമെന്ന് പരിശീലകൻ ടിനു യോഹന്നാനും അറിയിച്ചു.
7 വർഷത്തെ ഇടവേളക്ക് ശേഷമാണ് ശ്രീശാന്ത് പ്രൊഫഷണൽ ക്രിക്കറ്റിൽ മടങ്ങി എത്തുന്നത്. 37കാരനായ താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാനു വേണ്ടി കളിച്ചു കൊണ്ടിരിക്കെ ഒത്തുകളി ആരോപണം നേരിടുകയായിരുന്നു. ഇതേ തുടർന്ന് ബിസിസിഐ താരത്തിന് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. എന്നാൽ, തുടർന്ന് നടന്ന അന്വേഷണത്തിൽ ശ്രീ ഒത്തുകളിയിൽ പങ്കാളിയായതായി തെളിവില്ലാത്തതിനാൽ സുപ്രിം കോടതി താരത്തെ വെറുതെ വിട്ടു. പക്ഷേ, ബിസിസിഐ വിലക്ക് നീക്കാൻ തയ്യാറായില്ല. തുടർന്ന് ശ്രീ സുപ്രിം കോടതിയെ സമീപിച്ചു. ഇതേ തുടർന്നാണ് വിലക്ക് 7 വർഷമാക്കി കുറച്ചത്.
Story Highlights – Sreesanth shares glimpses of his bowling in the nets
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here