Advertisement

കൊലപാതക രാഷ്ട്രീയത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കാറില്ലെന്ന് ഉമ്മൻ ചാണ്ടി; അടൂർ പ്രകാശിനെതിരെ എന്ത് തെളിവാണ് ഉള്ളതെന്ന് ചെന്നിത്തല

September 2, 2020
Google News 1 minute Read

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ വീട് ആക്രമിച്ച സംഭവത്തെ അപലപിച്ച് കോൺഗ്രസ് നേതാക്കൾ. നിർഭാഗ്യകരമായ സംഭവമെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രതികരിച്ചു. കേരളത്തിൽ ഭരണത്തിന് തണലിൽ ഗൂണ്ടായിസം നടക്കുന്നുവെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞത്.

വേദനാജനകമായ സംഭവമാണിതെന്നും ഇത് അഞ്ചാം തവണയാണ് ആക്രമണമുണ്ടാകുന്നതെന്നും ഉമ്മൻ ചാണ്ടി. പാവപ്പെട്ടവരുടെ വീടിന് നേരെയാണ് നിലവിൽ ആക്രമണം നടക്കുന്നത്. വെഞ്ഞാറമ്മൂട് സംഭവത്തിൽ കോൺഗ്രസിന് പങ്കില്ലെന്നും കൊലപാതക രാഷ്ട്രീയത്തെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കാറില്ലെന്നും ഉമ്മൻ ചാണ്ടി. കണ്ണൂർ മോഡൽ സിപിഐഎം കേരളമൊട്ടാകെ നടപ്പാക്കണം എന്ന് കരുതിയാൽ ജനങ്ങൾ അനുവദിക്കില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ടവർ കോൺഗ്രസിൽ എന്ത് സ്ഥാനം വഹിക്കുന്നവരാണെന്ന് വ്യക്തമാക്കട്ടെയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Read Also : ഇനി കേരളാ കോൺഗ്രസ് എം മാത്രം; രണ്ടില ചിഹ്നത്തിൽ ജയിച്ചവർ പാർട്ടിയിൽ തിരിച്ചെത്തണമെന്ന് ജോസ് കെ മാണിയുടെ ആഹ്വാനം

ലീനയുടെ വീട് സന്ദർശിച്ച രമേശ് ചെന്നിത്തലയും പ്രതികരിച്ചു. നിരന്തരമായി ലീനയുടെ കുടുംബത്തെ സിപിഐഎം ആക്രമിക്കുന്നുവെന്നും കേരളത്തിൽ ഭരണത്തിന് തണലിൽ ഗൂണ്ടായിസം നടക്കുന്നുവെന്നും ചെന്നിത്തല. സംസ്ഥാന വ്യാപകമായി അക്രമം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടൂർ പ്രകാശിനെ ഒറ്റപ്പെടുത്താൻ കഴിയില്ലെന്നും ഗൂണ്ടകളെ തങ്ങൾ പോറ്റി വളർത്തുന്നില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. അടൂർ പ്രകാശിനെതിരെ ആരോപണം ഉന്നയിക്കാൻ എന്ത് തെളിവാണ് ഇ പി ജയരാജനും കടകംപള്ളിക്കും ഉള്ളതെന്നും ചെന്നിത്തലയുടെ ചോദ്യം.

Story Highlights ramesh chennithala, umman chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here