തിരുവനന്തപുരത്ത് കരിമഠം കോളനിയില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷം

തിരുവനന്തപുരം കിഴക്കേകോട്ടയിലെ കരിമഠം കോളനിയില്‍ യൂത്ത് കോണ്‍ഗ്രസ് – ഡിവൈഎഫ്‌ഐ സംഘര്‍ഷം. ഇരുവിഭാഗത്തിലെയും പ്രവര്‍ത്തകര്‍ക്കും ഒരു പൊലീസുകാരനും പരുക്കേറ്റതായാണ് വിവരങ്ങള്‍. കരിമഠംകോളനിയിലൂടെ സിപിഐഎം പ്രവര്‍ത്തകന്‍ അമിതവേഗതയില്‍ ബൈക്ക് ഓടിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

സ്ഥലത്തേക്ക് കൂടുതല്‍ പൊലീസ് സേന എത്തിയിട്ടുണ്ട്. നിരവധി കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലമാണ് കരിമഠം കോളനി. പരുക്കേറ്റവരെ നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുണ്ട്. സ്ഥലത്ത് സംഘര്‍ഷം തുടരുന്നതായാണ് പൊലീസ് നല്‍കുന്ന വിവരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top