ബിജെപി അനുകൂല നിലപാട്; ആരോപണങ്ങൾക്ക് മറുപടിയുമായി ഫേസ്ബുക്ക്

ഇന്ത്യയിൽ ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്ന ആരോപണങ്ങൾക്ക് മറുപടിയുമായി ഫേസ്ബുക്ക്. ആരോടും പക്ഷപാതമില്ലെന്നും വിദ്വേഷപ്രചാരണത്തേയും മതഭ്രാന്തിനേയും അപലപിക്കുന്നതായും കോൺഗ്രസിന് അയച്ച മറുപടി കത്തിൽ ഫേസ്ബുക്ക് വിശദീകരിച്ചു.

Read Also :വിദ്വേഷ പ്രസംഗം; ബിജെപി എംഎൽഎയെ വിലക്കി ഫേസ്ബുക്ക്

ഫേസ്ബുക്കിന്റെ ബിജെപി അനുകൂല നിലപാടിനെ കുറിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സ്ഥാപകൻ മാർക്ക് സക്കർബർഗിന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലാണ് കത്തയച്ചത്. അന്വേഷണം പൂർത്തിയാകും വരെ ഫേസ്ബുക്ക് ഇന്ത്യയുടെ തലപ്പത്തുള്ളവരെ മാറ്റി നിർത്തണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതിന് നൽകിയ മറുപടിയിലാണ് ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ഫേസ്ബുക്ക് വിശദീകരിച്ചത്. പക്ഷപാതപരമായി പെരുമാറില്ലെന്നും അഭിപ്രായങ്ങൾ സ്വതന്ത്രമായി പ്രകടിപ്പിക്കാനുള്ള ഇടമാണ് ഉറപ്പാക്കുന്നതെന്നും ഫേസ്ബുക്ക് വ്യക്തമാക്കി.

Story Highlights Facebook, Congress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top