Advertisement

കാലഹരണപ്പെട്ട അജണ്ട എന്ന ലിസ്റ്റിൽ കാശ്മീർ വിഷയം ഉൾപ്പെടുത്തണമെന്ന് ഇന്ത്യ യുഎന്നിൽ

September 3, 2020
Google News 1 minute Read
kashmir to be included in outdated list says india

അന്താരാഷ്ട്ര തലത്തിൽ കാശ്മീർ വിഷയത്തെ ഉയർത്തിയുള്ള പാകിസ്താന്റെ വിദേശകാര്യ നയങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകാനൊരുങ്ങി ഇന്ത്യ. ഇതിന്റെ ആദ്യ പടിയെന്നോണം യുൻ രക്ഷാസമിതിയിൽ നിന്നും കാശ്മീർ വിഷയത്തിന്മേനലുള്ള ചർച്ചകൾ എന്നന്നേക്കുമായി വിലക്കണമെന്ന ആവശ്യം ഇന്ത്യ ഉന്നയിച്ചു. കാലഹരണപ്പെട്ട അജണ്ട എന്ന ലിസ്റ്റിൽ കാശ്മീർ വിഷയം ഉൾപ്പെടുത്തണമെന്നായിരുന്നു ആവശ്യം. ലോകത്തെ തീവ്രവാദ പ്രവർത്തനങ്ങളുടെ പ്രഭവ സ്ഥാനമാണ് പാകിസ്താനെന്നും ആ രാജ്യം നിരീക്ഷിക്കപ്പെടണമെന്നും ഇന്ത്യ നിലപാട് സ്വീകരിച്ചു.

പാക്കിസ്താന്റെ യുഎൻ പ്രതിനിധി മുനീർ അക്രം യുഎൻ രക്ഷാസമിതിയുടെ വാർഷിക റിപ്പോർട്ടിന് ആമുഖമായി നടന്ന വെർച്വൽ മീറ്റിംഗിലും ജമ്മു കാശ്മീരിലെ പ്രശ്‌നം പതിവ് പോലെ ഉന്നയിച്ചു. സാധാരണഗതിയിൽ പാകിസ്താൻ വാദങ്ങളെ ശക്തമായി എതിർക്കുകയാണ് ഇന്ത്യൻ പതിവ്. ഇത്തവണ എന്നാൽ ഇന്ത്യ കരുതിയിരുന്നത് വ്യത്യസ്തമായ ഒരു തന്ത്രമായിരുന്നു, കാശ്മീർ പ്രശ്‌നം കാലഹരണപ്പെട്ടതായി ഇന്ത്യ വ്യക്തമാക്കി. അദർ ബിസിനസ് എന്ന വിഭാഗത്തിലാണ് കാശ്മീർ വിഷയം ഐക്യരാഷ്ട്ര സഭ പരിഗണിുന്നത്. പലപ്പോഴും ചൈനയുടെ പിന്തുണയോടെ ആകും പാക്ക് നീക്കം. പാകിസ്താൻ ഉന്നയിക്കുന്ന 370-ാം വകുപ്പോ കാശ്മിരിന്റെ പ്രത്യേക പദവിയോ ഒന്നും ഇന്ത്യയിൽ ഇപ്പോൾ നിലവിലില്ല. ഇല്ലാത്ത വകുപ്പുകളെക്കുറിച്ചുള്ള ചർച്ച വിലക്കി ഇനി മുതൽ കാലഹരണപ്പെട്ട വിഷയങ്ങളുടെ പട്ടികയിൽ കാശ്മീർ പ്രശ്‌നം ഉൾപ്പെടുത്തണം എന്ന് ഇന്ത്യ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക അപേക്ഷ നൽകും എന്നും ഇന്ത്യ വ്യക്തമാക്കി.

കഴിഞ്ഞ 55 വർഷമായി കശ്മീർ വിഷയം ഔദ്യോഗിക വിഷയമായി സുരക്ഷാസമിതിയിൽ ചർച്ചയായിട്ടില്ല. അതിനാൽ തന്നെ കാലഹരണപ്പെട്ട വിഷയമായി ഇത് മാറിക്കഴിഞ്ഞ്ഞ്ഞതായും ഇന്ത്യയുടെ യുഎൻ പ്രതിനിധി തിരുമൂർത്തി അറിയിച്ചു.

Story Highlights kashmir, india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here